പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു

Date:

പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ റവ. ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 48 അധ്യാപകരാണ് പങ്കെടുക്കുന്നത്. കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ദീര്‍ഘകാല ലക്ഷ്യത്തോടെ നടത്തുന്ന പരിശീലനമാണിത്. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടമാണിത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ...

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...