സന്യാസജീവിതത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

Date:

ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ ഇപ്പോൾ ആയിരിക്കുന്ന റോബെർത്തോ ജെനുയിന്റെ നേതൃത്വത്തിലാണ് ചാപ്റ്റർ അംഗങ്ങൾ എത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള സഭയിലെ അംഗങ്ങളെ ഒരുമിച്ചുകൂട്ടുന്ന ധന്യമുഹൂർത്തമാണിതെന്നും, ഇത്, ആത്മാവിന്റെ ഏക ഭാഷയിൽ പരസ്പരം ശ്രവിക്കുന്നതിനു സഹായകരമാകുന്നുവെന്നും ആമുഖമായി പാപ്പാ പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ക്രിസ്തു സാക്ഷ്യം ഇന്നും ലോകത്തിൽ ദരിദ്രരുടെ ഇടയിൽ നൽകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന അംഗങ്ങൾ, കർത്താവ് ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്താണെന്നു വിവേചിച്ചറിയുവാൻ ഈ ചർച്ചകൾ പ്രയോജനപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന് ഫ്രാൻസിസ്കൻ ആത്മീയതയുടെ മൂന്ന് തലങ്ങളെ പറ്റിയും പാപ്പാ സംസാരിച്ചു. ‘സാഹോദര്യം’ എന്നതായിരുന്നു പ്രഥമ ആശയം. പൊതുചാപ്റ്ററിന്റെ ആപ്തവാക്യവും പാപ്പാ അടിവരയിട്ടു. സാഹോദര്യത്തിൽ നിന്നും ആരംഭിച്ച് സാഹോദര്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള ഫ്രാൻസിസ് അസീസിയുടെ ആഹ്വാനം ഇന്നും അർത്ഥവത്താണെന്നു പാപ്പാ പറഞ്ഞു. ആരെയും തുരുത്തുകളായി മാറ്റിനിർത്താതെ, സഹകരണത്തിലൂടെ എല്ലാവരെയും ചേർത്തുനിർത്തുവാൻ, സ്നേഹത്തിന്റെ ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ മാനവവിഭവ ശേഷിയോ, സാമ്പത്തികഭദ്രതയോ അല്ല ചർച്ചകളുടെ കേന്ദ്രമാകേണ്ടത്, മറിച്ച് സാഹോദര്യത്തിന്റെ സുവിശേഷമായിരിക്കണമെന്നും പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...