വിശുദ്ധ നാട്ടിൽ വെടിനിറുത്തൽ അടിയന്തരാവശ്യം: ജെറുസലേമിലെ സഭാനേതാക്കളുടെ സംയുക്ത പ്രസ്താവന

Date:

ജെറുസലേം: മധ്യപൂർവ്വദേശത്ത്, യുദ്ധവിരാമത്തിനായി കരാർ ഉണ്ടാകേണ്ടത് അടിയന്തര ആവശ്യമാണെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ. യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ – വൈദ്യ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. “സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” (മത്തായി 5:9) എന്ന വചനം തലക്കെട്ടായി നല്‍കിയാണ് പ്രസ്താവന ആരംഭിക്കുന്നത്.

വെടിനിറുത്തൽ ചർച്ചകൾ അനന്തമായി നീളുകയാണ്, തീരുമാനങ്ങളുണ്ടാകുന്നതിലുള്ള കാലവിളംബം ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ വക്കുവരെ എത്തിച്ചിരിക്കുകയാണ്. ആകയാൽ, യുദ്ധവിരാമത്തിനായി ഉടനടി ഒരു വെടിനിറുത്തൽ കരാർ ഉണ്ടാകേണ്ടത് അടിയന്തിരമാണെന്നും യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ – ഔഷധ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും അഭ്യർത്ഥന വ്യക്തമാക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഇടയ ചുമതലയിലുള്ള ക്രിസ്ത്യൻ കമ്മ്യൂണിറ്റികളോട് സഭാനേതൃത്വം പ്രത്യേക അടുപ്പം പ്രകടിപ്പിക്കുന്നുണ്ട്. സെൻ്റ് പോർഫിരിയോസ് ഓർത്തഡോക്സ് പള്ളിയിലും ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തിലും അഭയം പ്രാപിച്ചവരെയും സഭ അനുസ്മരിച്ചു. ഗാസയിലും വിശുദ്ധ നാട്ടില്‍ ഉടനീളവും ക്രൈസ്തവ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ഒരുമിച്ച് പ്രയത്നിക്കുമ്പോൾ തന്നെ, ഞങ്ങളുടെ തുടർച്ചയായ പ്രാർത്ഥനകളും പിന്തുണയും അവരോട് വാഗ്ദാനം ചെയ്യുകയാണെന്നും ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ഈ സഭാതലവന്മാർ സമാധാനത്തിനായുള്ള അഭ്യർത്ഥനയുമായി വീണ്ടും പ്രസ്താവന പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...