പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  30

Date:

വാർത്തകൾ

  • ആരാധനക്രമ പ്രാർത്ഥന വ്യക്തിവാദങ്ങളിലും ഭിന്നിപ്പുകളിലും നിന്നു മുക്തം, പാപ്പാ!

ഇറ്റലിയിലെ മോദെന-നൊണാന്തൊള (Modena-Nonantola) അതിരൂപത ആതിഥ്യമരുളിയിരിക്കുന്ന, ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച തുടക്കം കുറിച്ച എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ആരാധനാക്രമ പ്രവർത്തന കേന്ദ്രത്തിൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്. 

  • വേളാങ്കണ്ണി പെരുന്നാളിന്  ഇന്നലെ തുടക്കം

വേളാങ്കണ്ണി ദേവാലയത്തിലെ പെരുന്നാളിന് ഇന്നലെ തുടക്കം. വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങിൽ തഞ്ചാവൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. ടി സഹായരാജ് മുഖ്യകാർമികത്വംവഹിച്ചു. പെരുന്നാൾ ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് ഇവിടെ എത്തുക. സെപ്റ്റംബർ 6ന് കുരിശിൻ്റെ വഴിയും 8ന് മാതാവിന്റെറെ തിരുനാളാചരണവും നടക്കും. തിരുനാൾദിനത്തിൽ രാവിലെ 6ന് കുർബാനയും വൈകീട്ട് കൊടിയിറക്ക് ചടങ്ങും നടക്കും.

  • ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു

മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡാണ് ബുധനാഴ്ച തകര്‍ന്നത്.

  • വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല

 ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ കൂറ്റന്‍ കപ്പലാണ് രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പ് ‘എംഎസ്‌സി ഡയാല’ നാളെ രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കപ്പൽ.

  • ബംഗ്ലാദേശിലെ മുൻ ഭരണകക്ഷി അവാമി ലീഗിൻ്റെ  നേതാവിൻ്റെ അഴുകിയ മൃതദേഹം മേഘാലയയിൽ കണ്ടെത്തി

ബംഗ്ലാദേശ് അതിർത്തി ജില്ലയായ ജയന്തിയ ഹിൽസ് ജില്ലയിലെ ഒരു പ്ലാൻ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയുള്ളതാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ഓഗസ്റ്റ് 26 നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കണ്ടെത്തിയ പാസ്പോർട്ടിൽ നിന്നാണ് മരിച്ചത് ഇഷാഖ് അലി ഖാൻ പന്നയാണെന്ന് തിരിച്ചറി‌ഞ്ഞത്.

  • രാജ്യത്തിനാകെ മാതൃകയാകുന്ന കാരുണ്യ സ്പര്‍ശമെന്ന് ;മുഖ്യമന്ത്രി

കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ഇതുവഴി ലഭിക്കും. തീര്‍ച്ചയായും കാന്‍സര്‍ രോഗികള്‍ക്ക് വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  • ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത

കൊള്ള, ചൂതാട്ടം എന്നു തുടങ്ങി ഗൗരവതരമായ നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റേഡ് ഉപയോക്താക്കളുള്ള ടെലഗ്രാമിന്റെ ഭാവി ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയാല്‍ നിരോധനം ആയിരിക്കാം ഈ മെസേജിങ്ങ് ആപ്പിനെ കാത്തിരിക്കുന്നത്.

  • മലയാളി സമ്പന്നരിൽ ഒന്നാമൻ യൂസഫലി

രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്‌ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി.

  • സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്ന ജി നൂറാനി അന്തരിച്ചു

പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി (93) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. നീതിയോടുള്ള സമര്‍പ്പണത്തിനും ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ശ്രദ്ധേയനായിരുന്നു നൂറാനി.

  • PSC നിയമനം

വടംവലി, പഞ്ച​ഗുസ്തി, യോ​ഗ ഉൾപ്പെടെ പുതിയ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.

  • കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കുറുമണ്ണ് : കാർഷിക മേഖലയിൽ കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർദ്ധിപ്പിച്ച് കാർഷിക പ്രവർത്തനത്തിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ബി ജോയി ജോസഫ് തൊടുപുഴ കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിന് പച്ചക്കറികൾ കൈമാറി നിർവഹിച്ചു. 

  • കെ.പി.സി.സി.മിഷൻ 2025 – ഒരുക്കം പ്രവർത്തനപദ്ധതിശിൽപ്പശാല 31-ന്

പ്രവർത്തന പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചെറുവാണ്ടൂർ കെ.എൻ.ബി. ഓഡിറ്റോറിയത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

  • എഞ്ചിനീയറിംഗ് വിദ്ധ്യാർത്ഥി ട്രെയിൽ നിന്ന് വീണ് മരണപ്പെട്ടു

നോയൽ ജോബി 21 വയസ് . EC നാലാം വർഷ എഞ്ചിനീയറിംഗ് വിദ്ധ്യാർത്ഥി. പാലാ ചൂണ്ടച്ചേരി St. Joseph എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി. 23.8.2024 ൽ ഇൻഡസ്ട്രീയൽ വിസിറ്റിന് ബാഗ്ലൂർ ഭാഗത്തേക്ക് പുറപ്പെട്ടു. 28.8..2024 -6 -pm ന് ഉള്ള ട്രെയിന് മംഗാലാപുത്ത് നിന്ന് തിരികെ പോരുന്ന വഴി . കോഴിക്കോട് ഭാഗത്ത് വച്ച് ടോയിലറ്റിൽ പോയ സമയത്തോ മറ്റോ ട്രെയിൽ നിന്ന് വീണ് മരണപ്പെട്ടു. ബാക്കിയുള്ളവർ എറണാകുളത്ത് എത്തിയപ്പോൾ കോഴിക്കോട് നിന്ന് പോലീസ് വിളിച്ചപ്പോൾ ആണ് വിവരം അറിയുന്നത് . നോയൽ ജോബി ഏറ്റുമാനൂർ സ്വദേശിയാണെന്ന് അറിയുന്നു. മൃദദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ .കൂടുതൽ വിവരങ്ങൾ അറിയില്ല.

  • ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് :എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം

മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു . പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...