പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  29

Date:

വാർത്തകൾ

  • യുവജനങ്ങൾക്ക് ആവശ്യം ദൈവത്തെയാണ്: ഫ്രാൻസിസ് പാപ്പാ

1878-ൽ സെൻ്റ് ജോസഫ് മാരെല്ലോ സ്ഥാപിച്ച  ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസസമൂഹത്തിലെ, പതിനെട്ടാമത് പൊതു ചാപ്റ്ററിൽ സംബന്ധിച്ച അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ആഗസ്റ്റ് മാസം ഇരുപത്തിയാറാം  തീയതി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, ഇന്നത്തെ സമൂഹത്തിൽ യുവാക്കളുടെ ദൈവാന്വേഷണത്തിനു സന്യാസസമൂഹം നൽകേണ്ടുന്ന സേവനത്തെക്കുറിച്ചു പാപ്പാ പ്രത്യേകം സംസാരിച്ചു. ഇന്ന് യുവജനങ്ങൾക്ക് നമ്മെ അല്ല ആവശ്യമെന്നും, അവർക്കാവശ്യം ദൈവത്തെയാണെന്നും പാപ്പാ പറഞ്ഞു.

  • ഇന്നലെ അയ്യങ്കാളി ജയന്തി

സാമൂഹ്യപരിഷ്കർത്താവും കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനുമായ അയ്യങ്കാളിയുടെ ജന്മദിനമാണ് നാളെ. ഓഗസ്റ്റ് 28ന് കേരളത്തിൽ പൊതു അവധിയാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്തെ പൊതു അവധി കണക്കാക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ വ്യക്തിയാണ് അയ്യങ്കാളി.

  • പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടും, സുപ്രധാന അറിയിപ്പ്

സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട്  സേവാ പോർട്ടൽ ഓഗസ്റ്റ് 29 രാത്രി 8 മണി  മുതൽ സെപ്റ്റംബർ 2 രാവിലെ 6 മണി വരെ  ലഭ്യമാകില്ല. ഇതോടെ, തിരുവനന്തപുരം  റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ  എല്ലാ സേവാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 30ന് ബുക്ക് ചെയ്ത പാസ്പോർട്ട്/പിസിസി  അപ്പോയിന്റുമെന്റുകൾ റദ്ദാക്കി. റദ്ദാക്കിയ  അപ്പോയിന്റുമെന്റുകൾക്കുള്ള തീയതികൾ  പുനഃക്രമീകരിക്കും. അപേക്ഷകളുടെ  പുനഃക്രമീകരണം SMS മുഖേന അറിയിക്കും.

  • ആരോപണ വിധേയർ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് DYFI. ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കണം. ചൂഷണങ്ങൾ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും DYFI പ്രതികരിച്ചു.

  • എതിരില്ലാതെ ജയ് ഷാ ICC തലപ്പത്തേക്ക്

BCCI സെക്രട്ടറി ജയ് ഷാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) തലപ്പത്തേക്ക്. ICC ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ നാമനിർദേശപത്രിക നൽകി. ഇതിന് പിന്നാലെ ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രായം കുറഞ്ഞ ICC ചെയർമാനാണ് 35കാരനായ ജയ് ഷാ. നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 1 മുതൽ ജയ് ഷാ ചുമതലയേൽക്കും.

  • വിദേശികളുടെ വിസകൾ നിയന്ത്രിക്കാൻ ഒരുങ്ങി കാനഡ

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ പദ്ധതി തയാറാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ കഴിഞ്ഞ 2 മാസത്തെ തൊഴിലില്ലായ്മ 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലേറെ പേർ തൊഴിൽ രഹിതരാണ്. ഇതോടെ, വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ട്രൂഡോ പറഞ്ഞു. വിസാ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരെ ഉൾപ്പെടെ ഇത് ബാധിക്കും.

  • സ്വയം തൊഴിൽ ബോധവൽക്കരണ

കാഞ്ഞിരപ്പള്ളി ടൗൺ  എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽക്കരണ

ശിൽപശാല സ്വയം തൊഴിൽ ശിൽപശാല

കോട്ടയം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന വിവിധ

സ്വയം തൊഴിൽ പദ്ധതികളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സ്വയം തൊഴിൽ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. ശിൽപശാലയോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പ് രജിസ്ട്രേഷനിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കുന്ന എല്ലാ

സേവനങ്ങളും സൗജന്യമായി ലഭിക്കും.

  • പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് താക്കോല്‍ കൈമാറി. നിയാസിന് ജീപ്പ് വാങ്ങി നല്‍കുമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

  • പിതാവ് താക്കോൽ നൽകിയില്ല; മലപ്പുറത്ത് മകൻ കാർ കത്തിച്ചു

പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.

  • സൂക്ഷിക്കണം: മോട്ടോർ വാഹന വകുപ്പിന്റെ മൂന്നറിയിപ്പ്!

നമ്മൾക്ക് നിസാരമെന്ന് തോന്നുന്ന ചെറിയ പിഴവുകൾക്ക് പലപ്പോഴും കനത്ത വില നൽകേണ്ടി വരുമെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലത് കൈ കൊണ്ട് കുട്ടിയുടെ ഇടതു കൈ പിടിച്ച് വേണം നടക്കാൻ. മാത്രമല്ല കുട്ടിയുടെ കൈ നമ്മൾ പിടിക്കണം. കുട്ടികൾ നമ്മുടെ കൈ പിടിച്ച് നടക്കാൻ വിടരുതെന്നും ചിത്രം സഹിതം പങ്കുവച്ച് എംവിഡി ആവശ്യപ്പെട്ടു.

  • ഫുട്ബോൾ പരിശീലകനാകാനില്ലെന്ന് റൊണാൾഡോ

ഒരു ടീമിന്റെ പരിശീലകനാകുന്ന കാര്യം ഈ നിമിഷം എന്റെ മനസിലില്ലെന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ അത് അൽനസറിൽ നിന്ന് തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ കളിക്കാനിഷ്ടപ്പെടുന്നു ഈ രാജ്യത്തും നല്ല അനുഭവമാണ് ഉള്ളതതെന്നും റൊണാൾഡോ പറഞ്ഞു. ഒരു പോർച്ചുഗീസ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

  • ആടുജീവിതത്തിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു ; നടൻ ആകിഫ് നജം

സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചതെന്നും എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ അറിഞ്ഞതെന്നും താരം വ്യക്തമാക്കി. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ആടുജീവിതത്തിൽ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചതെന്നും തിരക്കഥ പൂര്‍ണമായും താന്‍ വായിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്.

  • വായ്‌പ തട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്ന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ന്റുമായ ഇസ്മായേൽ മൂത്തേടത്തിനെതിരെയാണ് കേസ് എടുത്തത്. ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായേൽ ഭൂമി വില കൂട്ടി കാണിച്ച് വായ്‌പ എടുത്തുവെന്നാണ് കേസ്. 2013 17 കാലയളവിൽ ജില്ലാ സഹകരണ ബാങ്കിന്റെ ഇടക്കര ശാഖയിൽ നിന്നും വ്യാജ രേഖ, ഭൂമിയുടെ വില കൂട്ടിക്കാണിച്ചു വായ്‌പ എടുത്തു തിരിച്ചടച്ചില്ല. രണ്ടര കോടിയോളം രൂപയാണ് ഇസ്മായേൽ തിരികെ അടക്കാനുള്ളത്. ഇസമയേൽ, ഭാര്യ, മകൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്.

  • പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു

ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന അനിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കി. പിന്നീട് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എയും നേടിയിട്ടുണ്ട്. ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത്ത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് നിർമിച്ചത്. ഭാര്യ ചിത്രകാരിയായ അനുപമ ഏലിയാസ്.

  • അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

യുക്രൈന്‍റെ അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ലെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന്‍റെ കുർസ്ക് അധിനിവേശവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിലേക്ക് യുക്രൈൻ കടന്നു കയറുന്നതിനെ കുറിച്ചാണ് റഷ്യയുടെ പ്രതികരണം. 

  • ചീഫ് ജസ്റ്റിസിന്റെ പേരിലും തട്ടിപ്പ്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം. കാബ് ബുക്ക് ചെയ്യാനായി 500 രൂപ ചോദിച്ചുകൊണ്ടുള്ള സന്ദേശമാണ് ചീഫ് ജസ്റ്റിസിന്റെ പേരിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നാലെ നടപടി എടുക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന്, സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിൻ്റെ പരാതി ഏറ്റെടുത്ത് സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.

  • കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന

കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

  • കള്ളപ്പണ നിരോധന നിയമത്തിൽ ജാമ്യം നൽകാതെ തടവിൽ വെക്കുന്നതിനെതിരെ സുപ്രീകോടതി 

കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് കോടതി വിധിച്ചു. കള്ളപണ കേസിൽ ജാമ്യം കിട്ടാൻ ചില വ്യവസ്ഥകൾ കൂടി പാലിക്കണമെന്നേയുള്ളൂവെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബ‍‍ഞ്ച് വ്യക്തമാക്കി. കള്ളപണ നിരോധന കേസിൽ ഒരു വർഷമായി തടവിലുള്ളയാൾക്ക് ജാമ്യം നൽകിക്കൊണ്ടാണ് സുപ്രീംകോടതി വിധി. പിഎംഎൽഎ പ്രകാരം ഒരു കേസിൽ അറസ്റ്റിലായിരിക്കെ നൽകുന്ന മൊഴി മറ്റൊരു കേസെടുക്കാനുളള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി വിധിച്ചു. 

  • ബിജെപിക്കെതിരെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊലപാതക കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് ബം​ഗാൾ മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് 7 ദിവസത്തിനകം വധശിക്ഷ ഉറപ്പാക്കുമായിരുന്നുവെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ മമത ബാനർജി ആഹ്വാനം ചെയ്തു. പ്രതിഷേധാക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല എന്നും മമതയുടെ ഉറപ്പ് നൽകി.

  • ഉരുള്‍പൊട്ടലിൽ മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കി  ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച  ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്.  ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍  ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ആെ 36പേരെ തിരിച്ചറിഞ്ഞത്.

  • കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.

  • മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് ശ്രീധരൻ പറഞ്ഞു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...