പ്രീമിയർ സ്കൂൾ :വാർഷികവും പുതിയ ബാച്ച് ഉദ്ഘാടനവും

Date:

പാലാ : കോർപ്പറേറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ 19-ാമത് വാർഷിക സമ്മേളനവും 20-ാമത് ബാച്ചിൻ്റെ ഉദ്ഘാടനവും നടത്തി . പാലാ സെൻറ് തോമസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു . കെ. ഫ്രാൻസീസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു . ജെ. സി .ഐ ദേശീയ പരിശീലകൻ സാബു വല്ലയിൽ മുഖ്യപ്രഭാഷണം നടത്തി . സെക്രട്ടറി ജോജി അബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു . ചെയർമാൻ സാബു മാത്യു , പ്രിൻസിപ്പൽ റെജി മാത്യു , ഏബൽ നോയൽ , ട്രഷറർ സിബി പി.ജെ എന്നിവർ പ്രസംഗിച്ചു . ഫൈനൽ പരീക്ഷയിൽ കോർപ്പറേറ്റ് തലത്തിൽ 1 , 2 , 3 സ്ഥാനങ്ങൾ നേടിയ പാലാ സെൻറ് മേരീസിലെ ശ്രീലക്ഷ്മി എസ് , കടനാട് സെൻറ് സെബാസ്റ്റ്യൻസിലെ സിംന ട്രീസ സിജു , പാലാ സെൻറ് തോമസിലെ ക്രിസ്റ്റ് വിൻ ബോബൻ എന്നിവർക്ക് കാഷ് അവാർഡുകളും ഉപഹാരങ്ങളും സമ്മാനിച്ചു . മൂലമറ്റം , അരുവിത്തുറ , കുറവിലങ്ങാട് , വടകര , പാലാ എന്നീ സെൻറർ തല വിജയികൾക്കും മികച്ച വിജയം നേടിയ 200 ൽ പരം 8 -ാം ക്ലാസ് വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു . പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 400 ഓളം 6 -ാം വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...