പാലാ: രൂപത ഹോം പ്രോജക്ടിൻ്റെയും കൂട്ടിക്കൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായ പദ്ധതിയുടെയും ഭാഗമായി സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ നിർമ്മിച്ച പുതിയ വീടിൻ്റെ ആശീർവാദം മാർ ജോസഫ് കല്ലറങ്ങാട് നിർവഹിച്ചു

Date:

പാലാ: രൂപത ഹോം പ്രോജക്ടിൻ്റെയും കൂട്ടിക്കൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായ പദ്ധതിയുടെയും ഭാഗമായി സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ പാലാ സെൻട്രൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ വ്യക്ക രോഗിയായ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. രൂപതയിലെ വിവിധ ഇടവകയിലെ വിൻസെൻഷ്യൻ പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. പുതിയ വീടിൻ്റെ ആശീർവാദം ബഹുമാനപ്പെട്ട പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട് നിർവഹിച്ചു. രൂപത പ്രസിഡൻ്റ് ബ്ര. ബേബി ജോസഫ്, പറത്താനം ഇടവക വികാരി ഫാ. ജോസഫ് അറയ്ക്കൽ, യൂണിറ്റ്, ഏരിയ കൗൺസിൽ ഭാരവാഹികൾ, എസ് എച്ച് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ്ബത്ത് കടൂക്കുന്ന് എന്നിവർ ചേർന്ന് വീടിൻ്റെ താക്കോൽ കൈമാറി. വീട് പണിയുന്നതിനുള്ള അഞ്ച് സെൻ്റ് സ്ഥലം പറത്താനം എസ് എച്ച് മഠം ദാനമായി നൽകി ഈ കാരുണ്യ പ്രവർത്തിയിൽ പങ്കുചേർന്നു. ഈ സ്ഥലത്താണ് സൊസൈറ്റി 740 ടq. mtr വിസ്തീർണ്ണമുള്ള അടച്ചുറപ്പുള്ള വാർക്ക വീട് നിർമ്മിച്ചു നൽകിയത്. രണ്ട് ബെഡ് റൂം ഹാളും ഡൈനിങ്ങ് റൂം അടുക്കളയും സിറ്റൗട്ടും അടങ്ങുന്നതാണ് വീട്. ഏകദേശം 7.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മാണം. പറത്താനം സെൻ്റ് മേരീസ് കോൺഫറൻസിലെ അംഗങ്ങൾ വീട് നിർമ്മാണത്തിന് നേതൃത്വം നൽകി. മാത്യു കൊല്ലംപറമ്പിൽ സെക്രട്ടറി പാലാ സി സി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...