ചൈനയിൽ മെത്രാന് സർക്കാർ അംഗീകാരം!

Date:

ചൈനയിലെ തിയൻജീൻ രൂപതയുടെ മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ ഔദ്യോഗിക അംഗീകാരം നല്കിയതിൽ പരിശുദ്ധസിംഹാസനം സന്തുഷ്ടി രേഖപ്പെടുത്തുന്നു.

2024 ആഗസ്റ്റ് 27-ന് ചൊവ്വാഴ്ച ആണ് ഈ അംഗീകാരം ഉണ്ടായതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തെയൊ ബ്രൂണി ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.

ബിഷപ്പ് മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ അംഗീകാരം നല്കിയ നടപടി പരിശുദ്ധസിംഹാസനവും ചൈനയുടെ സർക്കാരും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന സംഭാഷണത്തിൻറെ ഭാവാത്മകമായ ഒരു ഫലമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെൻ 1929 ഒക്ടോബർ 7-നാണ് ജനിച്ചത്. 1954 ജൂലൈ 4-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 ജൂൺ 15-ന് തിയൻജീൻ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി അഭിഷിക്തനായി. 2019 ജൂൺ 8-ന് തിയൻജീൻ രൂപതയുടെ മെത്രാൻ സ്റ്റീഫൻ ലി സിദെ മരണമടഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിൻറെ പിൻഗാമിയായി ബിഷപ്പ് മെൽക്കിയോർ  സ്ഥാനമേൽക്കുകയായിരുന്നു.

പാപ്പായോടും പരിശുദ്ധസിംഹാസനത്തോടും കൂറുപുലർത്തുന്ന കത്തോലിക്കാ സഭയ്ക്ക് ചൈനയിൽ ഔദ്യോഗിക അംഗീകാരമില്ല. എന്നാൽ പാപ്പായെയും പരിശുദ്ധസിംഹാസനത്തെയും ആദരിക്കാത്ത ദേശഭക്ത കത്തോലിക്കാ സമൂഹത്തിന് അംഗീകാരമുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...