രാത്രി 10 മുതല്‍ സ്ത്രീകള്‍ക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുന്നറിയിപ്പുമായി കേരളാ പോലീസ്

Date:

സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ വാർത്ത വലിയതോതില്‍ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്.

“വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് രാത്രി 10 മുതല്‍ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടി കത്ത് ഒറ്റയ്‌ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പൊലീസ് ഹെല്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാ പദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും” ഇതായിരുന്നു ഇതായിരുന്നു കേരളാ പൊലീസിന്റേതെന്ന തരത്തില്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. സന്ദേശത്തിനൊപ്പം ബന്ധപ്പെടാനുള്ള വ്യാജ ഹെല്പ് ലൈൻ നമ്ബറും നല്‍കിയിരുന്നു.

എന്നാല്‍ ഈ സന്ദേശം പൂർണമായും വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരമൊരു അറിയിപ്പ് കേരള പൊലീസ് നല്‍കിയിട്ടില്ല. വ്യാജ വാർത്തകള്‍ നിർമ്മിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. പ്രചരിച്ച പോസ്റ്റിന്റെ ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്താണ് വാർത്ത വ്യാജമാണെന്ന് പൊലീസ് അറിയിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികൾ

തിരുവനന്തപുരം മൃഗശാലയിലേക്ക് കർണാടകയിൽ നിന്ന് പുതിയ അതിഥികൾ എത്തുന്നു. ഷിമോഗയിൽ നിന്ന്...

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക രോഗി സുരക്ഷദിനം ആചരിച്ചു

പാലാ . ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ...

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബും , ഹൈടെക് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ ഇല്ലാതാക്കില്ലെന്ന് ഓപ്പൺ‌ എഐ മേധാവി സാം ഓൾ‌ട്ട്മാൻ

എഐ തൊഴിൽ രം​ഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ആശങ്ക വേണ്ടെന്നും സാം ഓൾട്ട്മാൻ...