സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ

Date:

പാലാ: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്‌സ് സഭാതലവൻ.

വർത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം. മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാൻ ആർക്കും അവകാശമില്ല. സാഹോദര്യം വാക്കുകളിൽ ഒതുങ്ങിപ്പോകുന്നു. മനുഷ്യനെ വില്പനചരക്കായി കാണുന്നിടത്ത് സഭ ശബ്ദമുയർത്തണം. നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവുമുണ്ടെന്ന് മറക്കരുത്. നീതിയും സമാധാനവും ഒരുമിച്ച് പോകുന്നതാണ്. ലോകത്തിന്റെ കിടമത്സരങ്ങളും ശത്രുതയും അരക്ഷിതത്വവും കണ്ടില്ലെന്നു നടിക്കാൻ സഭയ്ക്കു കഴിയില്ല. ലോകത്തിന്റെ പട്ടിണി എന്റേതാണെന്ന ബോധ്യം ഉത്തരവാദിത്വമാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രീദീയൻ പറഞ്ഞു.

നവമാധ്യമങ്ങൾ സമൂഹത്തിലെ തിന്മകളെ പർവതീകരിക്കുകയും നന്മകളെ തമസ്‌കരിക്കുകയും ചെയ്യുന്നതിനെതിരെ സഭകൾ ഒരുമിച്ച് പ്രതികരിക്കണം. പ്രകൃതി ചൂഷണത്തിനെതിരെയുള്ള നിസംഗത വെടിയണമെന്നും ഓർത്തഡോക്‌സ് സഭാ തലവൻ പറഞ്ഞു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രീദീയനെ പൊന്നാടയണിയിച്ചു. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ സ്വാഗമാശംസിച്ചു.

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

ഓഗസ്റ്റ് 23, 2024

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഡിജിറ്റൽ ന്യൂസ് പേപ്പർ

https://online.nextflipbook.com/dsbb/3gkb/

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ പൊരുത്തക്കേടെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമമായ ദി...

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി കോടതിയില്‍ ഹര്‍ജി

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു....

 നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ

നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ പങ്ക് പരിശോധിക്കണമെന്നും...