സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി പ്രവിത്താനം ഇടവകാംഗം നിഷ ജീതു ഞാറക്കാട്ട്

Date:

പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയും ആണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്.
ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായത്.


ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന ബോധ്യം തൻ്റെ ജീവിതത്തെ നയിച്ചിരുന്നു എന്ന് നിഷ അഭിപ്രായപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളിലും വിചാരിച്ചതിലും വേഗത്തിൽ ഈ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്നാണ് നിഷയുടെ വിശ്വാസം. ഭർത്താവ് ഞാറക്കാട്ട് ജീതു, മക്കളായ ഇവാന, ഇമ്മാനുവൽ, ഇസബൽ എന്നിവരോടൊപ്പം ഈ അനുഗ്രഹത്തിന്റെ നിമിഷങ്ങളിൽ ഈശോയോട് നന്ദി പറയുകയാണ് നിഷ. സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് പൂർത്തിയാക്കിയ നിഷ ജീതുവിനെ പ്രവിത്താനം ഇടവക കൂട്ടായ്മയ്ക്ക് വേണ്ടി വികാരി വെരി റവ. ഫാ.ജോർജ് വേളൂപറമ്പിൽ ആദരിച്ചു. സഹ വികാരിമാരായ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ജോസഫ് കുറപ്പശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മൃതദേഹം അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ ഫലം

നാളെ രാവിലെ വീട്ടിലേക്കെത്തിക്കും കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ...

വിഴിഞ്ഞം തുറമുഖത്തിന് ഐ.എസ്.പി. എസ് അംഗീകാരം

 കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ്...

ഒക്ടോബർ 7ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിന്റെ ആഹ്വാനം

വിശുദ്ധ നാട്ടില്‍ സംഘര്‍ഷ ഭീതിയിലാക്കി ഇസ്രായേല്‍- ഹമാസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍...

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുന്നു. ഒന്നാം...