പാലാ: ഡി.സി.എം.എസ്. പാലാ രൂപത കമ്മിറ്റിയുടെയും സോണൽ കമ്മിറ്റികളു ടെയും കുറവിലങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ജസറ്റീസ് സൺഡേ ദിനാചരണം കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയ്‌സ് എൽ.പി. സ്‌കൂളിൽ വച്ച് നടത്തു കയുണ്ടായി. ദളിത് ക്രൈസ്‌തവർക്ക്, ക്രൈസ്‌തവവിശ്വാസം സ്വീകരിച്ചതിന്റെ പേരിലാ ണ്, പട്ടികജാതി സംവരണം നഷ്ടമായത്. അവരെ സഭയോടു ചേർത്തുപിടിക്കാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനും എല്ലാ ക്രൈസ്‌തവ വിശ്വാസികളും ഒറ്റക്കെട്ടായി അവരോടൊപ്പം അണിചേരണമെന്നും അത് ക്രിസ്ത്യാനികളുടെ ഉത്തരവാ ദിത്വമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് രൂപത വികാരി ജനറാൾ ബഹു. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് പറയുകയുണ്ടായി.
രൂപത പ്രസിഡൻ്റ് ശ്രീ. ബിനോയ് ജോണിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡി.സി.എം.എസ് ഡയറക്‌ടർ ഫാ. ജോസ് വടക്കേക്കുറ്റ് ആമുഖപ്രസംഗം നടത്തി. ബഹു. ഫാ. ഓസ്റ്റിൻ മേച്ചേരിൽ ആശംസ അർപ്പിച്ചു. ശ്രീ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ശ്രീമതി മിനി മത്തായി, വാർഡ് മെമ്പർ ശ്രീമതി ജോയ്‌സി അലക്സ്, എ.കെ.സി.സി രൂപത വൈസ് പ്രസിഡന്റ്റ് ശ്രീ. സി.എം. ജോർജ്, പിതൃവേദി സെക്രട്ടറി ശ്രീ. റ്റോമി തുരുത്തിക്കര, മാതൃവേദി സെനറ്റ് മെമ്പർ ശ്രീമതി ബിനി അബ്രാഹം, ഡി.സി.എം.എസ് സോണൽ സെക്രട്ടറി ശ്രീമതി പെണ്ണമ്മ ജേക്കബ്, യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ഒ.സി. വർക്കി എന്നിവർ പ്രസംഗിച്ചു. രൂപത സെക്ര ട്ടറി ശ്രീമതി ബിന്ദു ആൻ്റണി, വൈസ് പ്രസിഡൻ്റ് ശ്രീമതി ഫെമിന സിബിച്ചൻ, ഓർഗ നൈസർ ശ്രീ. ബേബി ആൻ്റണി, ട്രഷറർ ശ്രീമതി മേരി എം.പി, ശ്രീ ബാബു പീറ്റർ, ശ്രീ ഫ്രാൻസീസ് ജോസഫ്, ശ്രീ. ജോയി മാത്യു, ശ്രീ. സണ്ണി പി.എം, ശ്രീമതി സാലി ചാക്കോ, ശ്രീ ജോർജ് കുടയത്തൂർ, ശ്രീ ഒ.ജെ. ജോൺ, ശ്രീ.എ.പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision