: പി.വി. ലാലച്ചൻ. കോട്ടയം:കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ സാമൂഹ്യ സന്നദ്ധ സംഘടനകൾ വലുതായ പങ്കു വഹിച്ചിട്ടുള്ളതായും വികസന മുന്നേറ്റത്തിന് ജനപങ്കാളിത്തം അനിവാര്യമാണന്നും ജൽ ജീവൻ മിഷൻ അർത്ഥപൂർണ്ണമായി നടപ്പിലാക്കുന്നതിൽ നിർവ്വഹണ സഹായ ഏജൻസികളെന്ന നിലയിൽ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ ഡയറക്ടർ (ഓപ്പറേഷൻസ് ) പി.വി. ലാലച്ചൻ അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തധികൃതർ , കേരള വാട്ടർ അതോറിറ്റി, നിർവ്വഹണ സഹായ സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി ബിജീഷ്. ഡി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധി കെ.ബാബുരാജ്, ഐ എസ്.എ. പ്ലാറ്റ്ഫോം സംസ്ഥാന ചെയർമാൻ റ്റി.കെ. തുള സീധരൻപിള്ള , ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. സുരേഷ്, പ്ലാറ്റ്ഫോം ജില്ലാ സെക്രട്ടറി പി.കെ. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്ലാറ്റ്ഫോം വൈസ് ചെയർമാൻ റഷീദ് പറമ്പൻ , തങ്കമ്മ പി.ജി,ജിജിൻ വിശ്വം, പി.ജെ. വർക്കി, ജയ്സൺ ഫിലിപ്പ്, ഗോവിന്ദ് കുമാർ , അനൂപ് ജോൺ , ഡാനീഷ് മാത്യു, എ.ബി.സെബാസ്റ്റ്യൻ, എബിൻ ജോയി, ഷീബാ ബെന്നി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.