കാവുംകണ്ടം: ദളിത് കത്തോലിക്കാ മഹാജനസഭ കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് സൺഡേ ആചരിച്ചു. ബെന്നി .കെ .പി . കുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി.
1950 ഓഗസ്റ്റ് 10ന് ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു . ഇക്കഴിഞ്ഞ 74 വർഷങ്ങളായി ദളിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട വിവിധ അവകാശാനുകൂല്യങ്ങൾ പാടെ നിഷേധിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടി ഭരണഘടനാലംഘനമാണെന്ന് ഫാ. സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു. ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും നീതി നിഷേധത്തിനെതിരെ ശബ്ദം ഉയർത്തുന്നതിനും വേണ്ടിയാണ് എല്ലാവർഷവും നീതി ഞായർ ആചരിക്കുന്നത്.. ലൈജു ജോസഫ് താന്നിക്കൽ, ജോഷി കുമ്മേനിയിൽ, ബിന്ദു ശ്രീനി കൊണ്ടൂർ, സിന്ധുര വി കരിഞ്ഞാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇടവകയിലെ എ. കെ. സി. സി, പിതൃവേദി, മാതൃവേദി, എസ് .എം . വൈ. എം, വിൻസെന്റ് ഡീപോള്‍ എന്നീ സംഘടനകളിലെ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സിജിമോൻ കരിഞ്ഞാങ്കൽ, സണ്ണി പുളിക്കൽ, ബിനോയി ചാലിൽ , ലാലു കൈപ്പുഴ വള്ളിയിൽ ,ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതത്വം നല്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision