കുട്ടി കർഷക സംഗമം

Date:

പുതുവർഷദിനം വ്യത്യസ്തമായ പരിപാടികളോടെ പാലാ സെൻ്റ്.തോമസ് HSS ൽ കർഷകദിനമായി ആചരിച്ചു. കൃഷിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളുടെ സംഗമത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു കൊണ്ടായിരുന്നു പരിപാടി ക്രമീകരിച്ചത്. കുട്ടികൾക്ക് തൻ്റെ അനുഭവജ്ഞാനത്തിൽ നിന്ന് കൃഷിപാഠം പറഞ്ഞു കൊടുത്ത് പ്ലാവ് കൃഷിയിൽ ലോക റിക്കാർഡിനുടമയായ ശ്രീ. വി. എ.തോമസ് ചക്കാമ്പുഴ ക്ലാസ്സെടുത്തു.

അഞ്ചേമുക്കാൽ ഏക്കർ സ്ഥലത്തെ റബ്ബർ മുറിച്ചു മാറ്റി പ്ലാവിൻ തോട്ടമുണ്ടാക്കിയ തോമസ് മാഷിൻ്റെ അനുഭവജ്ഞാനം കുട്ടികൾക്ക് പുതിയ അനുഭവമായി. കുട്ടികൾ ആവേശത്തോടെ പച്ചക്കറിത്തൈകൾ വാങ്ങി അടുക്കളത്തോട്ടമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്കൂളിൽ നിന്ന് അദ്ധ്യാപകരുടെ പിന്തുണയുണ്ടാകുമെന്നും കൃഷിപുരോഗതി വിലയിരുത്തുമെന്നും പ്രിൻസിപ്പൽ റെജിമോൻ.കെ. മാത്യു കുട്ടികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ ഒരുക്കുന്ന അടുക്കളത്തോട്ടം വിലയിരുത്തി സമ്മാനങ്ങൾ നൽകാനും സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ. ഷാജു വി. തുരുത്തേൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ കൃഷിയിലേക്ക് ശ്രദ്ധ ചെലുത്തേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ റവ.ഡോ.ജോസ് കാക്കല്ലിൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പഠനത്തിലെ ഒഴിവാക്കാനാവാത്ത പാഠമാണ് കൃഷിപാഠമെന്ന് ഓർമ്മപ്പെടുത്തി. ലോകറിക്കാർഡിനുടമയായ പ്ലാവ് കർഷകൻ ശ്രീ. വി. എ.തോമസിനെയും, തീക്കോയി പഞ്ചായത്തിലെ സമ്മിശ്ര കർഷക അവാർഡ് ജേതാവും പാലാ സെൻ്റ്.തോമസ് HSS ലെ ഗണിതശാസ്ത്ര അധ്യാപകനുമായ ശ്രീ. നോബി ഡൊമിനിക്കിനെയും ചടങ്ങിൽ ആദരിച്ചു. പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി.എം. തോമസ്, സമ്മിശ്ര കർഷക അവാർഡ് ജേതാവ് ശ്രീ. നോബി ഡൊമിനിക്ക്, മാസ്റ്റർ ക്രിസ്റ്റി ജിജി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...