നവോത്ഥാന മൂല്യങ്ങളെ കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കിയത് ക്രൈസ്തവ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണെന്നും, അതിന്റെ തുടർച്ചയാണ്,പാലാ സെന്റ് തോമസ് കോളേജ് എന്നും കേന്ദ്രമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ പ്രസ്താവിച്ചു.
പാലാ സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനിലൂടെ സംജാതമായ വിദ്യാഭ്യാസ,സാംസ്കാരിക മൂല്യങ്ങൾ പകർന്നുകൊടുക്കുവാൻ സെൻതോമസ് കോളേജിന് ഇന്നും സാധിക്കുന്നുണ്ടെന്ന് ഹിന്ദി വിഭാഗം പൂർവ്വവിദ്യാർത്ഥി കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.സെന്റ് തോമസ് കോളേജിന്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യവും പൈതൃകവും അഭംഗുരം കാത്തുസൂക്ഷിച്ചുകൊണ്ട് കോളേജിനെ യൂണിവേഴ്സിറ്റി തലത്തിലേക്ക് ഉയർത്തേണ്ടത് നാമോരോരുത്തരുടെയും കടമയാണെന്ന് പാലാ രൂപത അധ്യക്ഷനും,കോളേജ് രക്ഷാധികാരികമായ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങട്ടു ഓർമ്മിപ്പിച്ചു. നവീകരിച്ച പരീക്ഷാ വിഭാഗത്തിന്റെ കൂദാശ കർമ്മവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ് ആമുഖ സന്ദേശം നൽകി. കോളേജിന്റെ സ്ഥാപകരും മാർഗദർശികളുമായിരുന്ന മഹതവ്യക്തികൾക്ക് ആദരവർപ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യ വികാരി ജനറളും കോളേജ് മാനേജരുമായ മോൺ. ജോസഫ് തടത്തിൽ സംസാരിച്ചു. സംസ്ഥാന ജലവിവിഭവവകുപ്പ് മന്ത്രിയും പൂർവ്വ വിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ മാതൃക,കോട്ടയം പാർലമെന്റ് അംഗം അഡ്വക്കേറ്റ് കെ. ഫ്രാൻസിസ് ജോർജ് അനാച്ഛാദനം ചെയ്തു. പുതിയ പരീക്ഷാ വിഭാഗത്തിന്റെ താക്കോൽ കൈമാറ്റ കർമ്മം രാജ്യസഭാംഗം ജോസ് കെ മാണി നിർവഹിച്ചു. ക്യാമ്പസിൽ മിയാവാക്കി മാതൃകയിൽ രൂപപ്പെടുത്തുന്ന നഗരവനത്തിന്റെ ഉദ്ഘാടനം ആദ്യ വൃക്ഷത്തൈ കൈമാറിക്കൊണ്ട് പത്തനംതിട്ട എംപിയും പൂർവ വിദ്യാർത്ഥിയുമായ ആന്റോ ആന്റണി നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി,അനു അൽഫോൻസ് വരച്ച കോളേജിന്റെ ചിത്രം ഉൾപ്പെടുത്തിയ ജൂബിലി മെമെന്റോയുടെ പ്രകാശന കർമ്മം പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. ജൂബിലി വർഷ സ്മാരകമായി 75 ചന്ദന തൈകൾ നട്ടു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. നവീകരിച്ച ജിംനേഷ്യത്തിന്റെ താക്കോൽ ദാനകർമ്മം ജിമ്മി ജോസഫ് നിർവഹിച്ചു. ജൂബിലി വർഷത്തിൽ നടത്തുന്ന വിവിധ കർമ്മ പരിപാടികളുടെ സംക്ഷിപ്താവതരണം പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡിജോ കാപ്പൻ നിർവഹിച്ചു. ഇൻഡസ്ട്രിയൽ കോൺക്ലെവ്, , നത്താരെ പ്രോ വീത്ത , പാലാ മാരത്തോൺ, കേരള സൈക്കിൾ പ്രയാണം ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ്, ഗ്ലോബൽ അലൂമിനി മീറ്റ്, ഇന്റർകോളേജിയേറ്റ് ഡാൻസ് ഫെസ്റ്റ്, മീനച്ചിലാർ പുനരജീവന പദ്ധതി, മെഗാ കാർണിവൽ തുടങ്ങിയ കർമ്മപദ്ധതികൾ ആണ് ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്നത്.വൈസ് പ്രിൻസിപ്പൽ ഫാ.സാൽവിൻ കെ തോമസ്, ബർസാർ ഫാദർ മാത്യു ആലപ്പാട്ട്മേടയിൽ, ആഷിഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.പാലാ സെന്റ് തോമസ് കോളേജ് വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ചാലക ശക്തി – കേന്ദ്ര മന്ത്രി അഡ്വക്കേറ്റ് ജോർജ് ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ മാതൃക,കോട്ടയം പാർലമെന്റ് അംഗം അഡ്വക്കേറ്റ് കെ. ഫ്രാൻസിസ് ജോർജ് അനാച്ഛാദനം ചെയ്തു.
പുതിയ പരീക്ഷാ വിഭാഗത്തിന്റെ താക്കോൽ കൈമാറ്റ കർമ്മം രാജ്യസഭാംഗം ജോസ് കെ മാണി നിർവഹിച്ചു. ക്യാമ്പസിൽ മിയാവാക്കി മാതൃകയിൽ രൂപപ്പെടുത്തുന്ന നഗരവനത്തിന്റെ ഉദ്ഘാടനം ആദ്യ വൃക്ഷത്തൈ കൈമാറിക്കൊണ്ട് പത്തനംതിട്ട എംപിയും പൂർവ വിദ്യാർത്ഥിയുമായ ആന്റോ ആന്റണി നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി,അനു അൽഫോൻസ് വരച്ച കോളേജിന്റെ ചിത്രം ഉൾപ്പെടുത്തിയ ജൂബിലി മെമെന്റോയുടെ പ്രകാശന കർമ്മം പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. ജൂബിലി വർഷ സ്മാരകമായി 75 ചന്ദന തൈകൾ നട്ടു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. നവീകരിച്ച ജിംനേഷ്യത്തിന്റെ താക്കോൽ ദാനകർമ്മം ജിമ്മി ജോസഫ് നിർവഹിച്ചു. ജൂബിലി വർഷത്തിൽ നടത്തുന്ന വിവിധ കർമ്മ പരിപാടികളുടെ സംക്ഷിപ്താവതരണം പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡിജോ കാപ്പൻ നിർവഹിച്ചു. ഇൻഡസ്ട്രിയൽ കോൺക്ലെവ്, , നത്താരെ പ്രോ വീത്ത , പാലാ മാരത്തോൺ, കേരള സൈക്കിൾ പ്രയാണം ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ്, ഗ്ലോബൽ അലൂമിനി മീറ്റ്, ഇന്റർകോളേജിയേറ്റ് ഡാൻസ് ഫെസ്റ്റ്, മീനച്ചിലാർ പുനരജീവന പദ്ധതി, മെഗാ കാർണിവൽ തുടങ്ങിയ കർമ്മപദ്ധതികൾ ആണ് ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്നത്.വൈസ് പ്രിൻസിപ്പൽ ഫാ.സാൽവിൻ കെ തോമസ്, ബർസാർ ഫാദർ മാത്യു ആലപ്പാട്ട്മേടയിൽ, ആഷിഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.