പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള.
സ്‌കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന എസ്‌കൈസ് വിജിലൻസ് റിപ്പോർട്ട് അമ്പരപ്പുളവാക്കുന്നതാണെന്നും രക്ഷിതാക്കളും ഏറെ ജാഗരൂകരാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു. അതി മാരകശക്തിയുള്ള മെഥിലീൻ ഡയോക്‌സീ മെതാംഫെറ്റമിൻ എന്ന എം.ഡി.എം.എ., ‘എട്ടും പൊട്ടും തിരിയാത്ത കൊച്ചുപെൺകുട്ടികളെ’ വലയിലാക്കിയാണ് ലഹരി മാഫിയ വാഹകരും ഉപയോക്താക്കളും വിൽപ്പനക്കാരുമാക്കി മാറ്റുന്നത്. ലഹരി മാഫിയയുടെ നൂതന തന്ത്രം പൊതുസമൂഹം തിരിച്ചറിയണം. ഒറ്റത്തവണ ഉപയോഗിച്ചാൽ അടിമത്തം സൃഷ്ടിക്കുന്ന ഈ ലഹരി വസ്തുക്കൾക്ക് തടയിടാൻ പൊതുസമൂഹവും റവന്യൂ-പോലീസ്- എക്‌സൈസ്-ഫോറസ്റ്റ് സംവിധാനങ്ങളും സംഘടിതരായി യത്‌നിക്കണം.
എൻ.എസ്.എസ്. കോർഡിനേറ്റർ നിഷ മാനുവൽ, പി.റ്റി.എ. സെക്രട്ടറി ബൈജു ജേക്കബ്ബ്, റാണിമോൾ ജോസ്, ബോബി തോംസൺ, സജി ജോസഫ്, സീമ സെബാസ്റ്റ്യൻ വോളന്റിയർ ലീഡേഴ്‌സായ റിച്ചാർഡ് സാബു, അലീഷാ ബിജോയി എന്നിവർ നേതൃത്വം നൽകി. ആൽഫ്രഡ് ബാസ്റ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ ബോധവത്കരണം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision