തൃശൂർ: ഓരോ മനുഷ്യ ജീവന്റെയും മൂല്യം പ്രഘോഷിച്ച് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധ നേടി. കേരളത്തിൽ ആദ്യമായി നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് സമ്മേളനവേദിയായ സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽ നിന്നാരംഭിച്ച് തേക്കി ൻകാട് മൈതാനിയെ വലംവച്ച് സെൻ്റ തോമസ് കോളജ് അങ്കണത്തിൽതന്നെ സമാപിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നെത്തിയ പ്രതിനിധികൾ ജീവന്റെ സംരക്ഷണത്തിനായുള്ള റാലിയില്‍ മുദ്രാവാക്യങ്ങളുമായാണ് പങ്കെടുത്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ബാൻഡ് വാദ്യത്തിനും അനൗൺസ്മെൻ്റ് വാഹനത്തിനും പിന്നിലായി ബാനറും അതിനു ശേഷം ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, അന്തർദേശീയ, ദേശീയ പ്രതിനിധികൾ എന്നിവർ അണിനിരന്ന പരിപാടിയില്‍ തൃശൂർ അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും വിശ്വാസികളും മഹാറാലിയിൽ ഭാഗഭാക്കായി. നിശ്ചല ദൃശ്യങ്ങളും റാലിക്ക് മിഴിവേകി. രാവിലെമുതൽ ദേശീയ പ്രതിനിധികൾക്കും സംസ്ഥാന പ്രതിനിധികൾക്കുമായി പ്രത്യേകം സെമിനാറുകൾ നടന്നു.