പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  13

Date:

വാർത്തകൾ

  • രാഹുൽ രാജ്യത്തിൻ്റെ സമ്പത്ത് വ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നു

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശശക്തികളുടെ നീക്കങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് കോൺഗ്രസ്. മോദി വയനാട് സന്ദർശിച്ച ദിവസം തന്നെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

  • ഒളിമ്പിക്സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തെ ന്യായീകരിച്ച് പിടി

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഭാരം നിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. ഈ വിഷയത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരേയും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഭാരം ക്രമീകരിച്ച് നിർത്തുന്നതിന്റെ ഉത്തരവാദിത്വം താരങ്ങൾക്കും കോച്ചിനുമാണെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷ പ്രതികരിച്ചത്.

  • വയനാട്ടിൽ പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം

വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം. ദുരിത ബാധിതരെ ആദ്യഘട്ടത്തിൽ വാടക വീടുകളിലേക്കായിരിക്കും മാറ്റുകയെന്നും വയനാട് ഉരുൾപൊട്ടൽ ദുരന്ത നിവാരണ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജനാണ് പുനരധിവാസം സംബന്ധിച്ച സർക്കാർ തീരുമാനങ്ങൾ വിശദീകരിച്ചത്.

  • റബർ ഇറക്കുമതി  ആശങ്കയോടെ കർഷകർ

റബർ ഇറക്കുമതി വീണ്ടും സജീവമാക്കാൻ ഒരുങ്ങി കമ്പനികൾ. 6000 ടൺ റബർ ഇറക്കുമതി ചെയ്യാനാണ് നീക്കം. കൂടുതൽ ഇറക്കുമതിക്കായി ടയർ നിർമാണ കമ്പനികളും നീക്കം നടത്തുന്നുണ്ട്. ഇത് കർഷകർക്ക് തിരിച്ചടിയാകും. 250ന് മുകളിലാണ് കർഷകർക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു കിലോ റബ്ബർ ഷീറ്റിന് ലഭിക്കുന്ന വില. ഇറക്കുമതി സജീവമാകുന്നതോടെ വില വീണ്ടും ഇടിയും.

  • കളർ ഇന്ത്യാ  മത്സരം കളറാക്കി അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ

അരുവിത്തുറ: രാഷ്ട്രദീപിക ഏർപ്പെടുത്തിയ ‘കളർ ഇന്ത്യ.’കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെന്റ് മേരീസ് എൽ..പി സ്കൂളിലെ കുട്ടികൾ കളറിംഗിൽ തങ്ങളുടെ പ്രാഗത്‌ഭ്യം തെളിയിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.  ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. തങ്ങളുടെ കളർ ചിത്രങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ മറന്നില്ല.

  • ഹിൻഡൻബെർഗ് റിപ്പോർട്ട് ജെപിസി അന്വേഷണം വേണം

സെബി ചെയർപെഴ്സണനെതിരായ ഹിൻഡൻബെർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഓഹരി വിപണിയെ നിയന്ത്രിക്കുകയും അതിന് വിശ്വാസ്യത നൽകുകയും, സെബി ചെയർപെഴ്സന്റെ നിക്ഷേപം എങ്ങനെ കേന്ദ്രം നോക്കിക്കാണുന്നതെന്നും കെസി ചോദിച്ചു.

  • മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട

മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്നും പറഞ്ഞു. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • പ്രകൃതിദുരന്തം മനുഷ്യനിർമ്മിതം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ  ‘ പ്രകൃതി ദുരന്തം മനുഷ്യ നിർമ്മിതം’ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ അർബൻ  ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായ പ്രകൃതിയുടെ വ്യതിയാനങ്ങളോടൊപ്പം മനുഷ്യന്റെ ഇടപെടലും ദുരന്തങ്ങൾക്ക് കാരണമാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  • മരണാനന്തര നിത്യജീവൻ ഉറപ്പു നൽകുന്ന മാതാവിന്റെ സ്വർഗ്ഗാരോപണം

“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” … വിശുദ്ധ പീറ്റർ ഡാമിയന്റെ വാക്കുകളാണിവ. രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോത്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ കൂടുതൽ അനുരൂപപ്പെടുന്നതിനു വേണ്ടിയാണത്.

  • പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേ പ്രകാരം പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഒമാൻ. സൗഹൃദം, സുരക്ഷിതത്വം, എളുപ്പമുള്ള താമസം എന്നിവയിൽ ഉയർന്ന സ്കോറുകൾ നേടിയ ഒമാൻ സർവേയിൽ 12-ാം സ്ഥാനത്താണ്. സർവേ 53 രാജ്യങ്ങളെയാണ് റാങ്ക് ചെയ്തത്. പനാമയാണ് പട്ടികയിൽ ഒന്നാമത്. മെക്സിക്കോ, ഇന്തോനേഷ്യ, സ്പെയിൻ, കൊളംബിയ എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിൽ ഇടം നേടിയ ഇതര രാജ്യങ്ങൾ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...