ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ മാനം സ്നേഹം പങ്കുവയ്ക്കലാണ്: പാപ്പാ

Date:

ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കി ആഗസ്റ്റ് മാസം 6 മുതൽ 8 വരെ ക്യൂബെക്ക് സിറ്റിയിൽ നടക്കുന്ന ‘കൊളംബസ് യോദ്ധാക്കൾ’ അഥവാ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ പരമോന്നത സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം, നൈറ്റ്സ് ഓഫ് കൊളംബസ് മേധാവി പാട്രിക് ഇ കെല്ലിക്ക് കൈമാറിയത്. സന്ദേശത്തിൽ, അരക്ഷിതാവസ്ഥയുടെ നിഴല് വിരിച്ച ഈ ലോകത്തിൽ, നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന എല്ലാ ഉപവിപ്രവർത്തനങ്ങൾക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. കുടുംബങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് അംഗങ്ങൾ നൽകുന്ന ക്രിസ്തുസാക്ഷ്യത്തെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.


വാഴ്ത്തപ്പെട്ട മൈക്കൽ മക്‌ഗിവ്‌നിയുടെ പ്രാവചനിക ദർശനത്താൽ ഉരുവാക്കപ്പെടുകയും, നയിക്കപ്പെടുകയും ചെയ്യുന്ന സംഘടന, അപ്പസ്തോലിക തീക്ഷ്ണതയാൽ, പാവങ്ങൾക്കുള്ള സേവനത്തിലും, സഭയുടെ ഐക്യവും,സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിനും ഏറെ സഹായകരമായിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. വിശ്വാസജീവിതത്തിൽ കുടുംബങ്ങളെ ഉറപ്പിച്ചുനിർത്തുവാനും, നവതലമുറക്ക് വിശ്വാസപരിശീലനം നൽകുവാനുമുള്ള സംഘടനയുടെ പ്രവർത്തനങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...