പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  11

Date:

2024 ഓഗസ്റ്റ്  11   ഞായർ   1199 കർക്കിടകം 27

വാർത്തകൾ

  • രാജ്യത്തെ പ്രധാന ജൈന തീർത്ഥാടന കേന്ദ്രം ഇതാണ്

ശ്രാവൺബലഗോള ഒരു പ്രധാന ജൈന തീർത്ഥാടന കേന്ദ്രമാണ്. 57 മീറ്റർ ഉയരമുള്ള ഗോമതേശ്വരന്റെ ഏകശിലാ ശിൽപം ബാഹുബലി പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി തീർത്ഥാടകരാണ് എല്ലാ വർഷവും എവിടെ എത്തുന്നത്. ഓരോ 12 വർഷത്തിലും, ജൈന സംസ്കാരത്തിന്റെ ഭാഗമായി ഭഗവാൻ ബാഹുബലിയുടെ മഹാമസ്താഭിഷേക നടത്തപ്പെടുന്നു. ഇത് കർണാടകയിലെ ഏറ്റവും മഹത്തായ സംഭവമാണ്.

  • സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്’

വൈദ്യുതി കുടിശ്ശികയെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന KSEB ജീവനക്കാരന് സഹോദരിമാർ എഴുതിയ കുറിപ്പ് വൈറലായിരുന്നു. ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’ എന്നായിരുന്നു കുറിപ്പിൽ +1നും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരാണ് കുറിപ്പ് എഴുതിയിരുന്നത്. അതേസമയം ഇവർക്ക് ആശ്വാസമായി കുടുംബത്തിന്റെ 2 വർഷത്തെ വൈദ്യുതി ബിൽ അഡ്വാൻസ് ആയി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

  • മരണമാണ് നിങ്ങൾ വിൽക്കുന്നത്

പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്ന നടന്മാർക്ക് എതിരെ നടൻ ജോൺ എബ്രഹാം. വിവിധ പ്ലാറ്റ്ഫോമുകളിൽ ആരോഗ്യത്തെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുകയും എന്നാൽ പാൻമസാല പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളെയാണ് ജോൺ രൂക്ഷമായി വിമർശിച്ചത്. മരണമാണ് നിങ്ങൾ വിൽക്കുന്നതെന്നും താരം പറഞ്ഞു. ദ രൺവീർ ഷോ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • പ്രകൃതി ദുരന്തത്തിന് മുമ്പ് ഫോൺ മുന്നറിയിപ്പ്

ഫോണിന്റെ സെറ്റിംഗ്സിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ ക്ലിക് ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ ഓൺ ആക്കുക. ഫോണിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ കണ്ടില്ല എങ്കിൽ പകരം ഈ മാർഗം നോക്കുക. ഫോണിന്റെ സെറ്റിംഗ്‌സിൽ ലൊക്കേഷൻ ഓൺ ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ വരും അത് ഓൺ ആക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള എല്ലാ ഫോണുകളിലും ഈ ഓപ്ഷൻ ഉണ്ടായിരിക്കും.

  • ഹോക്കി താരങ്ങൾക്ക് ദില്ലിയിൽ ഉജ്ജ്വല സ്വീകരണം

ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ദില്ലിയിൽ ഉജ്ജ്വല സ്വീകരണംവലിയ അഭിമാനത്തോടെയാണ് ടീമിൻന്റെ ഭാഗമായ 9 അംഗ സംഘം ദില്ലി വിമാനത്താവളത്തിൽ എത്തിയത്.മലയാളി താരമായ ശ്രീജേഷ് ഒളിംപിക്സ് സമാപനത്തിൽ ഇന്ത്യയുടെ പതാകയേന്തുന്നതിൻ്റെ ഭാഗമായി ഇപ്പോഴും പാരീസിൽ തുടരുകയാണ്. സ്പെയിനിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യൻ ടീം മെഡൽ അണിഞ്ഞത്.

  • കേന്ദ്ര ബജറ്റ് വികസിത ഭാരത സൃഷ്ടിക്കായുള്ള ചുവടുവയ്പ്: ഡോ. കെ. കെ. ജോൺ

2024-’25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ കൃഷി,    അടിസ്ഥാന സൗകര്യ വികസനം തുടങിയവക്ക് നൽകിയിരിക്കുന്ന ഊന്നൽ ആശാവഹമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ഞൻ ഡോ. കെ. കെ. ജോൺ അഭിപ്രായപ്പെട്ടു. അതെസമയം, ചില മേഖലകളിൽ ഉണ്ടായിരുന്ന 18% GST നിലനിർത്തുകയും ചിലതിൽ പുതിയതായി ഏർപ്പെടുത്തുകയും ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഇക്കണൊമിക്സ് വിഭാഗവും ഇക്കണൊമിക്സ് അലുംനി അസൊസിയെഷനും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള അവലോകന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

  • പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ

പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്കോറിന് ആധികാരികമായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.

  • കുഞ്ഞേട്ടൻ അനുസ്മരണം നടത്തി

ചെമ്മലമറ്റം: കുഞ്ഞേട്ടൻ അനുസ്‌മരണവും കുഞ്ഞേട്ടൻ പുരസ്‌കാര വിതരണവും മാനേജിംഗ് കമ്മിറ്റിയും പാലാ രൂപതയിലെ ചെമ്മലമറ്റം ശാഖയിൽ 2024 ആഗസ്റ്റ് 10 ശനിയാഴ്‌ച നടന്നു. ഒൻപതു മണിക്ക് വി.. കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന്  കബറിടത്തിങ്കിൽ പ്രാർത്ഥന നടത്തി. മിഷൻ ലീഗ് പതാക ഉയർത്തലിനു ശേഷം പൊതുസമ്മേളനം നടന്നു.റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ CML പാലരൂപത ഡയറക്ടർ സ്വാഗതം പറഞ്ഞു. ആമുഖ പ്രഭാഷണം  റവ. ഫാ. ഷിജു ഐക്കരക്കാനയിൽ CML സംസ്‌ഥാന ഡയറക്ടർ നടത്തി. ഗീവർഗീസ് മാർ അപ്രേം കോട്ടയം അതിരൂപത സഹായ മെത്രാൻ ഉദ്ഘാടനം  നടത്തി.തുടർന്ന് പുരസ്ക്കാര വിതരണവും ആദരവും നടത്തി.

  • പത്തനംതിട്ടയിൽ മുഴക്കം കേട്ടെന്ന വാർത്ത വ്യാജം

പത്തനംതിട്ട കോന്നി താഴം വില്ലേജിൽ വെട്ടൂരിൽ രാവിലെ മുഴക്കം കേട്ടുവെന്ന വാർത്ത വ്യാജമെന്ന് ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കളകർ വ്യക്തമാക്കി. അതേസമയം രാവിലെ മുതൽ തൃശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേൾക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  • വഖഫ് ബിൽ: സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു

വഖഫ് (ഭേദഗതി) ബിൽ 2024ന്റെ അവലോകനത്തിനായി സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു. 31 അംഗങ്ങളുടെ പാനലാണ് രൂപീകരിച്ചത്. ഇതിൽ ലോക്സ‌സഭയിൽ നിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും ഉൾപ്പെടും. അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമിതി റിപ്പോർട്ട് സമർപ്പിക്കും. ഗൗരവ് ഗൊഗോയ്, അസദുദ്ദീൻ ഒവൈസി, തേജസ്വി സൂര്യ തുടങ്ങിയവർ സമിതിയിലുണ്ട്.

  • സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • ബ്രസീലിൽ വിമാനാപകടം;

വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു.ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിൽ വിമാനം തകർന്നു വീണ് 61 പേരും മരിച്ചു. പരാനയിലെ കാസ്ക‌ാവലിൽ നിന്ന് ഗ്വാറുൾഹോസ് വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിൻഹെഡോ ജനവാസ മേഖലയിലേക്ക് പതിക്കുകയായിരുന്നു. എടിആർ 72-500 വിമാനത്തിൽ 57 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല.

  • ദുരന്ത മേഖലയിലൂടെ നടന്ന് മോദി

വയനാട് ഉരുൾപൊട്ടലിന്റെ വ്യാപ്തി അറിയാൻ പ്രധാനമന്ത്രി നടന്ന് പോയി തന്നെയാണ് ദുരന്ത മേഖല സന്ദർശിക്കുന്നത്. ADGP എംആർ അജിത് കുമാറാണ് പ്രദേശത്തെ കാര്യങ്ങൾ എല്ലാം പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നൽകുന്നത്. വെള്ളാർമല സ്കൂളും മോദി സന്ദർശിച്ചു. കുട്ടികളുടെ കാര്യത്തിലും മോദി ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ദുരന്തം നേരിട്ട വിദ്യാത്ഥികളെയും പ്രധാനമന്ത്രി നേരിട്ട് കാണും.

  • കുട്ടികൾക്കായി പ്രത്യേക പാക്കേജ്: മോദി

വയനാട് ദുരിതമേഖലയിലെ കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മേഖലയ്ക്ക് പ്രത്യേക സഹായം നൽകും. സർക്കാരുകൾ ഏതുമാണെങ്കിലും, ഇത് ദുരിതബാധിതർക്കൊപ്പം നിൽക്കേണ്ട സമയമാണ്. രാജ്യവും കേന്ദ്ര സർക്കാരും കേരളത്തിനൊപ്പമുണ്ടെന്നും, നിവേദനം പഠിച്ചതിന് ശേഷം ആവശ്യമായ സഹായം പ്രഖ്യാപിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

  • വയനാടിന്റെ ദു:ഖം മനസിലാകും

വയനാട് മഹാദുരന്തത്തിൽ വേദന അനുഭവിക്കുന്നവരുടെ ദു:ഖം മനസിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഏതുമാകട്ടെ വേദന അനുഭവിക്കുന്നവർക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കളക്ട്രേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോദി.

  • റബർ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ 10നാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...