കാവുംകണ്ടത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Date:

കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ എ കെ സി സി, പിതൃവേദി, മാതൃവേദി, എസ് എം വൈ എം എന്നീ സംഘടനകളുടെ സഹകരണത്തോടെ പ്രവിത്താനം എം കെ എം ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം കെ എം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ബിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഓർത്തോ വിഭാഗം ഡോക്ടർ ഡിജു ജേക്കബ്, ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അജിത്ത് തോമസ്, ശ്വാസകോശ രോഗ വിഭാഗം ഡോക്ടർ രാഹുൽ റ്റി ഉലഹാന്നാൻ, ദന്തരോഗ വിഭാഗം ഡോക്ടർ ജ്വാല സി ചിറമ്മേൽ, ഇ എൻ ടി വിഭാഗം ഡോക്ടർ സുമി ഫിലിപ്പ് തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ പരിശോധനയും മരുന്നും നൽകി. ആൽബിൻ വെള്ളയാംകണ്ടത്തിൽ, ഡേവിസ് കല്ലറക്കൽ, ജോയൽ ആമിക്കാട്ട്, തോമസ് ആണ്ടുകുടിയിൽ, റോമി തയ്യിൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, ലാലി ജോസ് കിഴക്കേക്കര, കൊച്ചുറാണി ഈരൂരിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...