പാലാ: സെൻറ് തോമസ് കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെയും ഇക്കണോമിക്സ് അലുംനി അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2024-’25 നെക്കുറിച്ച് തുറന്ന ചർച്ചയും അവലോകനവും ഇന്ന് (ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച്ച) നടക്കും.
ഉച്ചകഴിഞ്ഞു 1 .30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിക്കും. ഇക്കണോമിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയും മുനിസിപ്പൽ ചെയർമാനുമായ ശ്രീ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇക്കണോമിക്സ് വകുപ്പ് മുൻ മേധാവിയും ഏറ്റുമാനൂർ മംഗളം കോളേജ് പ്രിൻസിപ്പലുമായ ഡോ. കെ. കെ. ജോൺ മുഖ്യപ്രഭാഷണം നടത്തും. ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. കെ. സി ബിജു, ഇക്കണോമിക്സ് അലുംനി അസോസിയേഷൻ പ്രസിഡൻറ് ഡോ. ജോർജുകുട്ടി വട്ടോത്ത്, വൈസ് പ്രസിഡൻറ് ശ്രീമതി ഷെറിൻ ജോർജ്, സെക്രട്ടറി ശ്രീ അഭിലാഷ് പി. വെട്ടം, ജോയിൻറ് സെക്രട്ടറി ശ്രീ വി എം സെബാസ്റ്റിൻ, ട്രഷറർ ഡോ. ജോബൻ കെ. ആൻറണി, ഫാക്കൽറ്റി ഇൻ ചാർജ് ശ്രീ അലൻ സക്കറിയ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും. അന്ന് രാവിലെ വിദ്യാർത്ഥികൾക്കായി ബജറ്റിനെ ആസ്പദമാക്കിയുള്ള പേപ്പർ പ്രസന്റേഷൻ മത്സരവും നടത്തപ്പെടും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision