കുട്ടികൾ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

പൂവരണി: കുട്ടികൾ നന്മയുടെ വക്താക്കൾ ആയിത്തീരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ ഈ വർഷത്തെ കർമ്മപദ്ധതിയായ മാർ വാലാഹ് 2022-23 ന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കർമ്മ പദ്ധതിയുടെ ലോഗോ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വികാരി ഫാ.മാത്യു തെക്കേലും ചേർന്ന് പ്രകാശനം ചെയ്തു. ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് ‘മാർ വാലാഹ്’ പ്രോജക്ട് വിശദീകരിച്ചു. വിശുദ്ധകുർബാനയിൽ കേന്ദ്രീകൃതമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പ്രോജക്ട്. തിരുവചനത്തിലും സഭാപ്രബോധനത്തിലും അടിയുറച്ച വിശ്വാസപരിശീലനം നല്കികൊണ്ട് വിശ്വാസ സംഹിതകളെ തകർക്കുന്ന വിപത്തുകളെക്കുറിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും അവബോധം നല്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഇന്നത്തെ സമൂഹത്തിൽ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും വചനാധിഷ്ഠിതമായി നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. അതുപോലെതന്നെ വിശ്വാസ പരിശീലനം കുട്ടികളിൽ ഒതുങ്ങാതെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും. പദ്ധതിയുടെ വിജയത്തിനായ് ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, പി ടി തോമസ് പാലൂക്കുന്നേൽ, പ്രൊഫ. എം എം എബ്രാഹം മാപ്പിളക്കുന്നേൽ, ജോയിച്ചൻ പൂവത്താനിക്കൽ, സി. റ്റെസി, സി. റ്റെസ് ലിൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...