കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ പഠനോപകരണ വിതരണം നടത്തി

Date:

കാഞ്ഞിരമറ്റം: എസ് .എം. വൈ.എം കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ പഠനോപകരണ വിതരണവും നടത്തി. പഠനോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനോപകരണ വിതരണം എസ്.എം.വൈ.എം എ യൂണിറ്റ് ആനിമേറ്റർ റോബേഷ് ഉറവിൽ, ബി യൂണിറ്റ് ആനിമേറ്റ൪ സി. റെൻസി ഓലേടത്ത് ,എ യൂണിറ്റ് സെക്രട്ടറി മോൻസ് ചെരിപുറത്ത്, ജോയിൻ സെക്രട്ടറി റ്റോജി വാളാടിമാക്കൽ, ബി യൂണിറ്റ് പ്രസിഡന്റ് മെറീസ് ചെരിപുറത്ത് വൈസ് പ്രസിഡന്റ് സെറീന കപ്പലുമാക്കൽ എന്നിവർ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസ ഇഞ്ചക്കുഴി, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിൻസി എസ്.എ.ബി.എസ് എന്നിവർക്ക് നൽകി നിർവ്വഹിച്ചു. കാഞ്ഞിരമറ്റം മാ൪ സ്ലീവ പള്ളി വികാരി ഫാ. അബ്രാഹം ഏരിമറ്റത്തിൽ, എസ്.എം.വൈ.എം ഡയറക്ടർ ഫാ .ജോൺ കൂറ്റാരപ്പള്ളി,എ,ബി .യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...