പാലാ : പന്തക്കുസ്താ തിരുനാളിൽ നൈജീരിയയിലെ ഭീകരാക്രമണ അപലപിച്ചും ലോകത്ത് വർദ്ധിച്ചുവരുന്ന വർഗീയതക്കും തീവ്രവാദത്തിനുമെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ നാളെ വൈകുന്നേരം 5.30 ന് പാലാ ടൗണിൽ സമാധാന സന്ദേശ റാലിയും സമാധാന സദസ്സും നടത്തപ്പെടും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റാലി സംസ്ഥാന ഡയറക്ടർ ഫാദർ സ്റ്റീഫൻ ചാലക്കര ഫ്‌ളാഗ് ഓഫ് ചെയ്യും. സമാധാന സദസ്സ് പാലാ രൂപത വികാരി ജനറൽ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും.പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യാ ജോൺ, മെറിൻ തോമസ്, ലിയ തെരേസ് ബിജു, ലിയോൺസ് സായി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular