കാരുണ്യ തണലില്‍ ആറ് കുടുംബങ്ങള്‍ വെഞ്ചരിപ്പ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു

Date:

കടുത്തുരുത്തി: വീടില്ലാതെ വിഷമിച്ചിരുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വൈദീകരും ഇടവക സമൂഹവും. സ്വന്തമായി ഭവനമില്ലാതിരുന്ന ഇടവകാംഗങ്ങളായ ആറ് കുടുംബങ്ങള്‍ക്ക് വികാരിയുടെയും ഇടവകയുടെയും കാരൂണ്യ തണലില്‍ കിടപ്പാടമായി. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മാര്‍.ജോസഫ് കല്ലറങ്ങാട്ടിന്റെ ഹോം പാലാ പദ്ധതിയുടെ ഭാഗമായാണ് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ ആറ് കുടുംബങ്ങള്‍ക്ക് ഭവനങ്ങളൊരുക്കിയത്.

കഴിഞ്ഞവര്‍ഷവും ഹോം പാലാ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു. ഇതു കൂടാതെ വാസയോഗ്യമല്ലാത്ത നിരവധി വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തി വാസയോഗ്യമാക്കാനും ഇടവകയ്ക്കു കഴിഞ്ഞു. ഇടവകാംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായത്തിന് പുറമെ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലും ഇടവകയുടെ ഭവനനിര്‍മാണ പദ്ധതിക്കായി സഹായങ്ങള്‍ ലഭ്യമാക്കി. വികാരിയുടെ നേതൃത്വത്തില്‍ സഹവികാരി ഫാ.മാത്യു തയ്യില്‍, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, സോണി ആദപ്പള്ളില്‍, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ഭവനനിര്‍മാണകമ്മിറ്റിയിലെ ജോര്‍ജ് പുളിക്കീല്‍ (കണ്‍വീനര്‍), ജോര്‍ജ് നിരവത്ത്, ജോസഫ് ചീരക്കുഴി എന്നിവരാണ് ഭവന നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏല്ലാ ഭവനങ്ങളിലും വികാരിക്കും സഹവികാരിക്കുമൊപ്പം ബിഷപ്പ് നേരിട്ടെത്തിയാണ് വെഞ്ചരിപ്പ് നിര്‍വഹിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഫോട്ടോ ക്യാപ്- കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു. വികാരി ഫാ.മാത്യുന്ദ്രന്‍കുന്നേല്‍, സഹവികാരി ഫാ.മാത്യു തയ്യില്‍ തുടങ്ങിയവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...