കിഴപറയാർ : മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കൻ ഒച്ചുകൾ അനിയന്ത്രിതമായി പെരുകുന്നതിനെതിരെ ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി നിർവ്വഹിച്ചു.
ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്ക ജ്വരം ( മെനിഞ്ചൈറ്റിസ്) പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും പ്രസിഡൻ്റ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 2-ാം വാർഡിൽ തറപ്പേൽ കടവ് ഭാഗത്താണ് ഇവയുടെ സാന്നിദ്ധ്യം കാണപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവ ക്രമാതീതമായി പെരുകുന്നതിനാൽ തുടക്കത്തിലെ തന്നെ ഇവയെ കണ്ടെത്തി നശിപ്പിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യമുള്ള ഏതാണ് 50 ഓളം വീടുകൾ കണ്ടെത്തുകയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുരിശ് വിതരണം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന നശീകരണ ക്യാമ്പയിന് ആവശ്യമായ വിവിധ പരിപാടികൾ രൂപീകരിച്ചു. സെമിനാറിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിൻസി മാർട്ടിൻ മെമ്പർ മാരായ നളിനി ശ്രീധരൻ, ബിജു റ്റി.ബി, ബിന്ദു ശശികുമാർ, കൃഷി ഓഫീസർ അഖിൽ, മെഡിക്കൽ ഓഫീസർ ജോസ് ലി, ആരോഗ്യ പ്രവർത്തകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision