സ്കൂൾ പരിസരത്തെ ലഹരി സംഘങ്ങളുടെ സ്വാധീനം: സഭാ വിദ്യാലയങ്ങളിലെ പിടിഎ അധ്യക്ഷന്മാരുടെ യോഗം പാലാ ബിഷപ്പ് ഹൗസിൽ വിളിച്ചു ചേർക്കും; പ്രതിരോധ നീക്കത്തിന് മുൻകൈയെടുത്ത് രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്
ഓഗസ്റ്റ് 2 ഉച്ചകഴിഞ്ഞ് 2.30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്
പാലാ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാരക ലഹരികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപതാ കോര്‍പ്പറേറ്റിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെയും കാത്തലിക് മാനേജ്‌മെന്റ് സ്‌കൂളുകളിലെയും പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം ഓഗസ്റ്റ് 2 പാലാ ബിഷപ് ഹൗസില്‍ നടക്കും.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ സ്‌കൂളുകളിലെ ഇരുനൂറോളം പി.ടി.എ. പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. മാരക ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രക്ഷകര്‍ത്താക്കളുടെ അഭിപ്രായ സ്വരൂപണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കാനുമാണ് യോഗം. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision