കൊച്ചി: സർക്കാരിന്റെ ജനദ്രോഹ പരമായ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ.സി ബി സി മദ്യവിരുദ്ധ സമിതി.
ഐ ടി പാർക്കുകളിൽ ഉൾപ്പെടെ നാടുനീളെ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ നീക്കം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തെ മദ്യ-ലഹരി വസ്തുക്കളുടെ ഭ്രാന്താലയമാക്കാൻ ഒരു ജനാധിപത്യ സർക്കാർ തന്നെ ശ്രമിക്കുന്ന് വെന്നത് തരം താണ ധനമോഹമാണ് സമിതി ചൂണ്ടിക്കാട്ടി.
സർക്കാർ മദ്യനയത്തിൽ കാണിക്കുന്ന അലംഭാവത്തിന് ശക്തമായ പ്രതിഷേധമാണ് തൃക്കാക്കരയിൽ ഭരണമുന്നണിക്ക് വോട്ടർമാർ നൽകിയത്. ഈ മുന്നറിയിപ്പ് അതിഗൗരവത്തോടെ ഇനിയെങ്കിലും കാണാൻ സർക്കാർ തയ്യറാകണം മദ്യ വിരുദ്ധ സമിതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെ യുംപ്രകടമായ കാഴ്ചപ്പാടാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്.
തൊഴിലാളികളുടെ പോക്കറ്റടിച്ച് മാറ്റുന്ന കുടുംബങ്ങളുടെ ഗതികേടിനെ ഗൗനിക്കാത്ത സർക്കാർ നിലപാടിനെതിരെ കൊടിയുടെ നിറം നോക്കാതെ മനുഷ്യ നന്മ മാത്രം നോക്കി ഒരുമിച്ച് പോരാടിയ തൃക്കാക്കരയിലെ വോട്ടർമാരെ സമിതി അഭിനന്ദിച്ചു.
സർക്കാരിന്റെ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടിയിൽ കലൂരിൽ ചേർന്ന അതിരൂപത ഭാരവാഹികളുടെ സ്പെഷ്യൽ യോഗം കേക്ക് മുറിച്ച് ആഘോഷം പങ്ക് വെച്ചു.
അതിരുപത ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ ഉൽഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. ചാർളി പോൾ , ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ , എം.പി ജോസി, കെ.എ. പൗലോസ്, സിസ്റ്റർ റോസ്മിൻ, സാബു ആന്റണി, ജോർജ് ഇമ്മാനുവൽ , ശോശാമ്മ തോമസ്, ചെറിയാൻ മുണ്ടാടൻ, കെ.വി ജോണി എന്നിവർ പ്രസംഗിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടി: കെ സി ബി സി മദ്യവിരുദ്ധ സമിതി
Date: