പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിക്ക് സീറോ മലബാർ മാതൃവേദിയുടെ ആദരവ്. സീറോ മലബാർ സഭയിലെ 35 രൂപ തകളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന മാത്യവേദിയുടെ 2023 പ്രവർത്ത നവർഷത്തെ വിലയിരുത്തലിലാണ് പാലാ രൂപത മാതൃവേദിയെ എക്സലെന്റ് അവാർഡിന് അർഹയാക്കിയത്. 171 ഇടവകകളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന മാത്യവേദി കഴിഞ്ഞ വർഷം രൂപത തലത്തിൽ നടപ്പിലാക്കിയ അൽഫോൻസാ തീർത്ഥാടനം, ബൈബിൾ രചന, കുഞ്ഞച്ചൻ തീർത്ഥാടനം, കുടുംബസംഗമം, ബൈബിൾ പഠനകളരി, വിവിധ കലാമത്സരങ്ങൾ എന്നിവ പ്രവർത്തന മികവായി വിലയിരുത്തപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ്റ് തോമസിൽ വച്ച് നടന്ന ചടങ്ങ് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. സഭയെ ജീവനുള്ളതായി മാറ്റുന്നത് അമ്മമാരുടെ സാന്നിദ്ധ്യവും പ്രവർത്തനമി കവും ആണെന്ന് പിതാവ് ഓർമ്മിപ്പിച്ചു. മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ശ്രീമതി. ബീനാ ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപ താദ്ധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിലിൽ നിന്ന് പാലാ രൂപത മാതൃവേദി ഡയറക്‌ടർ ഫാ. ജോസഫ് നരിതുക്കിലും രൂപത ഭാരവാഹികളായ സിജി ലുക്ക്‌സൺ(പ്രസിഡൻന്റ്), സുജ ജോസഫ് (വൈസ് പ്രസിഡൻ്റ്), ഷേർളി ചെറിയാൻ (സെക്രട്ടറി), ബിന്ദു ഷാജി (ജോ. സെക്രട്ടറി), ഡയാന രാജു (ട്രഷറർ), മേരിക്കുട്ടി അഗസ്റ്റിൻ (സെന്റ് അംഗം), ബിനി എബ്രാഹം (സെനറ്റ് അംഗം), സബീന സഖറിയാസ്, മോളിക്കുട്ടി ജേക്കബ് (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവർ ചേർന്ന് എക്‌സലെൻ്റ് അവാർഡ് ഏറ്റുവാങ്ങി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ക്യാപ്ക്ഷൻ- സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൽ നിന്ന് എക്സലെൻ്റ് അവാർഡ് സ്വീകരിക്കുന്ന പാലാ രൂപത ഡയറക്ടർ റവ. ഫാ. ജോസഫ് നരിതുക്കിലും രൂപത ഭാരവാഹികളും.