2024 ജൂലൈ 30 ചൊവ്വ 1199 കർക്കിടകം 15
വാർത്തകൾ
- ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!
ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും. കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു. പാരീസ് ഒളിമ്പിക് മാമാങ്കത്തിന് തുടക്കംകുറിക്കപ്പെട്ട ഈ വെള്ളിയാഴ്‌ച “താല്ക്കാലികഒളിമ്പിക് വെടിനിറുത്തൽ” “പാരിസ്2024” എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത “എക്സ്”(X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
- വയോധികർ നമുക്ക് ദാനവും അനുഗ്രഹവും, പാപ്പാ!
മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്ച സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ “മുത്തശ്ശിമുത്തച്ഛന്മാർവയോധികർ” (#GrandparentsAndTheElderly) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
- ഒന്നാം റാങ്ക് നേട്ടം
നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം; കണ്ണൂർ സ്വദേശിയായ ശ്രീനന്ദിന് ബ്രില്ല്യന്റ് സ്റ്റഡി സെൻറർ സമ്മാനം ഒരു കോടി രൂപ; തുക കൈമാറിയത് ഡയറക്ടർ ജോർജ് തോമസ് നേരിട്ട് എത്തി. 720 ല്‍ 720 മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ശര്‍മിളിന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഒരു കോടി രൂപ സമ്മാനിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ശര്‍മിള്‍, ഡോക്ടര്‍ ദമ്ബതികളായ ശര്‍മിള്‍ ഗോപാലിന്റെയും പ്രിയയുടെയും മകനാണ്. മാന്നാനം കെ.ഇ. സ്‌കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റില്‍ എന്‍ട്രന്‍സ് പരിശീലനം നേടിവരികയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശൃതിക ശര്‍മിള്‍ സഹോദരിയാണ്.ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ശര്‍മിളിനു പാലാ ബ്രില്യന്റിന്റെ സമ്മാനമായ ഒരു കോടി രൂപയുടെ ചെക്ക് ഡയറക്ടര്‍ ജോര്‍ജ് തോമസ് കൈമാറി.
- കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറയുടെ പേര് നൽകണം : സജി മഞ്ഞക്കടമ്പൻ
ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് പുനർ നാമകരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡമാേക്രാറ്റിക് പാർട്ടി ചെയർ സജി മഞ്ഞക്കടമ്പൻ ആവശ്യെപ്പെട്ടു. ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ ആലോചന യോഗത്തിനുശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത് . കോട്ടയം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത് ജോർജ് ജോസഫ് പാെടിപാറയുടെ ശ്രമം കൊണ്ട് മാത്രമാണ്. ലക്ഷങ്ങൾക്ക് ആശ്രയമായ ആതുരാലയം സ്ഥാപിക്കുവാൻ മുൻകൈയെടുത്ത അദ്ദേഹത്തെ തമസ്കരിക്കുവാൻ ആണ് ഇടത് വലത് മുന്നണികൾ ശ്രമിക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ പേരിൽ അനുസ്മരണ ചടങ്ങുകൾ നടത്തുകയല്ലാതെ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം വേണമെന്ന ആവശ്യം ഉന്നയിക്കാത്തത് ആശ്ചര്യജനകമാണ്. പാലായിൽ താലൂക്ക് ആശുപത്രിക്ക് കെ എം മാണി സാറിന്റെ പേര് നൽകിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോർജ് ജോസഫ് പോടിപാറയുടെ പേര് കോട്ടയം മെഡിക്കൽ കോളേജിന് ആവശ്യപ്പെട്ടു കാെണ്ട് കേരള സർക്കാരിന് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആവശ്യത്തിനുള്ള മരുന്ന് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്നില്ലെന്നും ചികിത്സയ്ക്ക് എത്തുന്ന മുഴുവൻ പേർക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ എൻഡിഎയിൽ ഉൾപ്പെടുത്തിയതിന് അതിയായ സന്തോഷമുണ്ടെന്നും എൻ ഡി എ മുന്നണിയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളുമായി പാർട്ടി മുന്നോട്ടു നീങ്ങുകയാണ് .തെക്കൻ പ്രദേശങ്ങളിലെ ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. വടക്കൻ മേഖലയിലുള്ള ജില്ലകളിലെ കമ്മിറ്റികൾ ഉടൻ രൂപീകരിക്കും. പോഷക സംഘടകളുെടെയും നിയോജക മണ്ഡലം കമ്മറ്റികളുടെ ടെയും തിരഞ്ഞെടുപ്പിനു ശേഷം സെപ്റ്റംബർ മാസം കോട്ടയത്ത് വിപുലമായ പ്രവർത്തന സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ,സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രാെഫ.ബാലുജി വെള്ളിക്കര, കർഷക യൂണിയൻ കോഡിനേറ്റർ ജോയി സി കാപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലൗജിൻ മാളിയേക്കൽ ജില്ലാ സെക്രട്ടറിമാരായ ഷാജി തെള്ളകം, സന്തോഷ് വള്ളാേങ്കുഴി, ജി ജഗദീശ് (സ്വാമി ആശാൻ) ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ് നിയോജക മണ്ഡലം കൺവീനർമാരായ ബിജു കണിയമല വൈശാഖ് സുരേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
- വിസിയെ ഉപരോധിച്ച് പ്രതിഷേധം
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വിസിയും സംഘടനകളും തമ്മിൽ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തർക്കം. പുറത്തു നിന്ന എസ്എഫ്ഐക്കാർ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചിട്ടുണ്ട്. ഇവർ വിസിയെ തടഞ്ഞുവെച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
- മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കും. ഉത്തരകേരളത്തിലെ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതൽ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision