പ്രഭാത വാർത്തകൾ  2024 ജൂലൈ  26

Date:

2024 ജൂലൈ 26 വെള്ളി  1199 കർക്കിടകം 11

വാർത്തകൾ

•             നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല

ഏറ്റുമാനൂർ : നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി പാടശേഖര സമിതിയുടെയും കൃഷി ഉദ്യോഗസ്‌ഥരുടെയും വാക്ക് ഇറങ്ങി തിരിച്ച കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല. വൈക്കം ഉല്ലല സ്വദേശിയും സെൻ്റ് ആൻ്റണീസ് കൺസ്ട്രക്ഷൻ ഉടമയുമായ സി.എം സേവ്യർ ആണ് 2 വർഷമായി താൻ പണിയെടുത്ത കൂലിക്കായി കൃഷി ഓഫിസുകൾ കയറി ഇറങ്ങുന്നത്. 80 ഏക്കറോളം നെല്ല് കൃഷിയുള്ള പാടശേഖരങ്ങളാണ് ചെറുവാണ്ടൂർ പുഞ്ചപാടവും പേരൂർ ചെറുവാണ്ടൂർ-പുഞ്ചപാടവും. 2022 ജനുവരി മാസത്തിൽ പെയ്ത അപ്രതീക്ഷിതമായ മഴയിൽ ഈ പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന അവസ്‌ഥ ഉണ്ടായപ്പോഴാണ് പാടശേഖര സമിതിയും കൃഷി ഇദ്യോഗസ്‌ഥരും കരാറുകാരനായ സേവ്യറിനെ സമീപിച്ചത്. കർഷകരുടെ സങ്കടവും നൂറ് മേനി വിളഞ്ഞു കിടന്ന നെല്ല് ചെടികളും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ സേവ്യർ പണി ഏറ്റെടുക്കുകയായിരുന്നു.

•             വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

യുവജനങ്ങളും വയോധികരും തമ്മിൽ ഒരു പുതിയ കൂട്ടുകെട്ടിന്റെ ആവശ്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ 24 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളർച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളിൽ പ്രതീക്ഷകളുടെ നാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ വളരാൻ സഹായിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ സാഹോദര്യം വളരുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

  • സഹനങ്ങൾക്കിടയിലും ദൈവത്തെ സ്നേഹിച്ചവളാണ് അൽഫോൻസാമ്മ: മാർ. ജോസ് പുളിക്കൽ

    സഹനങ്ങൾക്കിടയിലും ഞാൻ ദൈവത്തെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാൻ അൽഫോൻസാമ്മയ്ക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ് സഹനങ്ങളിലും ദൈവം ഹിതത്തെ നിറവേറ്റാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞത് എന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ. ജോസ് പുളിക്കൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ഡെന്നി കുഴിപ്പള്ളിൽ, ഫാ. ജെയിംസ് ആണ്ടാശ്ശേരി, ഫാ. മാത്യു പനങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു.

•             പ്രതീക്ഷയോടെ രക്ഷാദൗത്യം ആരംഭിച്ചു; ലോറിയെടുക്കാൻ വലിയ ക്രെയ്ൻ

ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാദൗത്യം ആരംഭിച്ചു. അർജുന്റെ ലോറി പുറത്തെടുക്കാൻ ആവശ്യമായ വലിയ ക്രെയ്ൻ എത്തിച്ചിട്ടുണ്ട്. അതേസമയം, രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പുഴയിലെ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്നു. നിലവിൽ എസ്കലേറ്റർ ഉപയോഗിച്ച് മണ്ണ് മാറ്റുകയാണ്. മുങ്ങൽ വിദഗ്‌ധർ ഉടൻ തന്നെ ലോറിയുടെ അടുത്തേക്ക് പോകുമെന്നാണ് വിവരം.

•             മനുഷ്യരാശിയുടെ സേവനത്തിലല്ലെങ്കില്‍ ഒരു രാജ്യം സത്യത്തില്‍ ജനാധിപത്യരാജ്യമല്ല

സാഹോദര്യം സാമൂഹികബന്ധങ്ങള്‍ വളരാന്‍ ഇടയാക്കുന്നു; എന്നാല്‍ പരസ്പരം സംരക്ഷിക്കാനാവണമെങ്കില്‍  ഒറ്റജനത എന്നു ചിന്തിക്കാനുള്ള ധൈര്യം നമുക്കുണ്ടാവണം. ഞാന്‍, എന്റെ ഗോത്രം, എന്റെ കുടുംബം, എന്റെ സ്‌നേഹിതന്‍ എന്ന നിലയിലല്ല. നിര്ഭാതഗ്യവശാല്‍ ഈ വിഭാഗത്തില്‍—ജനങ്ങള്‍—മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. അതിന് ജനങ്ങളാല്‍ നിര്മ്മി തമായ ഗവണ്മെന്റ് എന്ന ആശയം തന്നെ ഉന്മൂലനം ചെയ്യുന്നതിലേക്ക് നയിക്കാന്‍ കഴിയും. സമൂഹം എന്നത് കേവലം വ്യക്തികളുടെ ഒരു കൂട്ടം എന്നതിലുമുപരിയാണ് എന്നു സ്ഥാപിക്കാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍ ”ജനങ്ങള്‍” എന്ന പദം ആവശ്യമായിത്തീരും. അത് ജനാധിപത്യസിദ്ധാന്തത്തിനു തുല്യമല്ല. അല്ല. അത് മറ്റൊന്നാണ്. ജനങ്ങള്‍. തീര്ച്ചലയായും, ഒരു പൊതുതാത്പര്യത്തിലെത്തിച്ചേരുന്നില്ലെങ്കില്‍ ഒരു ദീര്ഘപകാല പദ്ധതി നടപ്പിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സുഖമാക്കപ്പെട്ട ഹൃദയമുള്ള ഒരു ജനാധിപത്യം ഭാവിക്കുവേണ്ടി സ്വപ്നങ്ങള്‍ വളര്ത്തു ന്നത് തുടരുന്നു. അത് വ്യക്തിപരവും സാമൂഹികവുമായ പങ്കാളിത്തം ആവശ്യപ്പെടുകയും അതില്‍ ഏര്പ്പെവടുകയും ചെയ്യുന്നു. ഭാവിയെക്കുറിച്ചു സ്വപ്നം കാണുക. അതിനെ ഭയപ്പെടരുത്.

•             ശക്തമായ അടിയൊഴുക്ക്; നിലവിൽ പുഴയിൽ ഇറങ്ങാനാവില്ലെന്ന് നാവിക സേന

ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഡീപ് ഡൈവ് നടത്താനാകില്ലെന്ന് നേവി. പുഴയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഔദ്യോഗികമായി വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ചയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഐബോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന ഒരുമണിയോടെ നടത്തും. താൽക്കാലിക തടയണ നിർമിച്ച് അടിയൊഴുക്ക് നിയന്ത്രിക്കാനും നീക്കമുണ്ടാകും.

•             പ്ലസ് വൺ പ്രവേശനം; 2-ാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള 2-ാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി സ്‌കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. 2-ാം സപ്ലിമെന്ററി അലോട്മെന്റിന് ശേഷം ബാക്കി വരുന്ന സീറ്റാണ് സ്‌കൂൾ മാറ്റത്തിന് പരിഗണിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് 12,041 അപേക്ഷകരുണ്ട്.

•             മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ വൈകുന്നു

മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, ലോക്കൽ ട്രെയിനുകൾ പതിവിലും കുറഞ്ഞ വേഗതയിലാണ് ഓടുന്നതെന്ന് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

•             കാട്ടാകട MLAയുടെ വീട്ടിൽ മോഷണശ്രമം

കാട്ടാകട MLA ഐബി സതീഷിന്റെ അടച്ചിട്ടിരുന്ന കുടുംബ വീട്ടിൽ മോഷണശ്രമം. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിൻ്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തനിലയിലാണ്. അലമാരയും മറ്റും തുറന്നുനോക്കിയിട്ടുണ്ട്. ഏറെനാളായി അടഞ്ഞുകിടക്കുന്ന വീടായതിനാൽ വീട്ടിനുള്ളിൽനിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് MLA പറഞ്ഞു.

•             ബ്രസീൽ ഫുട്ബോൾ ടീം ഒളിംപിക്സിനില്ലാത്തത് 2004ന് ശേഷം ഇതാദ്യം!

2024 ഫെബ്രുവരിയിൽ യോഗ്യത മത്സരത്തിൽ അർജന്റീനയോട് 0-1ന് പരാജയപ്പെട്ടതാണ് ബ്രസീലിന് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പോയത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ടീം ഒളിംപിക്‌സിൽ കളിക്കാത്തത്. പാരിസിൽ 16 രാജ്യങ്ങളുടെ പുരുഷ ഫുട്ബോൾ ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ ലോകകപ്പിലും കോപ്പയിലും തിളങ്ങാനാവാത്തതും ഒളിംപിക്സിന് യോഗ്യത നേടാനാവാത്തതും ബ്രസീൽ ആരാധകർക്ക് കടുത്ത നിരാശയാണ്.

•             മാനനഷ്ടകേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയുള്ള മാനനഷ്ടകേസിൽ വാദം കേൾക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ UPയിലെ എംപി-എംഎൽഎ കോടതിയിൽ ഹാജരാകും. 2018ൽ അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്.

•             സർവകലാശാലകളിലെ ഒഴിവ് നികത്താൻ UGCയുടെ നിർദേശം

സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ ജൂലായ് 31ന് മുമ്പ് നടത്തണമെന്ന് UGC. സർക്കാർ-സ്വകാര്യ സർവകലാശാലകൾക്ക് ഉൾപ്പെടെ നിർദേശം ബാധകമാണ്. ഒഴിവുകൾ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്പെടുത്തണം, അപേക്ഷ സമർപ്പിക്കാൻ ഒരുമാസം സമയം അനുവദിക്കണം, അഭിമുഖത്തിന് വിദഗ്ധരുൾപ്പെട്ട പ്രത്യേകസമിതി രൂപവൽക്കരിക്കണമെന്നും UGC വ്യക്തമാക്കി.

•             കനത്ത മഴ; പൂനെയിൽ 4 മരണം

കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ പൂനെയിൽ നാല് പേർ മരിച്ചു. രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ നിരവധി ഇടങ്ങളിൽ വെള്ളം കയറി. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പൂനെയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

•             കണ്ടെത്തിയത് മാർക്കിംഗ് ഉള്ള അർജുന്റെ ലോറിയിലെ അതേ തടികൾ

ഷിരൂരിൽ നിന്നും 8 കിലോ മീറ്റർ അകലെയുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയത് PA1 എന്ന മാർക്കിംഗ് ഉള്ള അതേ തടികൾ. അർജുന്റെ ലോറിയിലെ തടിക്കഷ്ണങ്ങളിൽ PA1 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതേതടിക്കഷ്ണങ്ങളാണ് അഗർ കോൺ എന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ തടിക്കഷ്ണങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ഭയംമൂലം പ്രദേശവാസികൾ പുറത്ത് പറയാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.

•             8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

•             ഐ ബോഡ് ഡ്രോൺ പരിശോധന തുടങ്ങി

അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അർജുനെ കണ്ടെത്താനുള്ള ശ്രമത്തിൽ സീറോ വിസിബിലിറ്റി വില്ലനായിട്ടുണ്ട്. ഗംഗാവലി പുഴയിലെ വെള്ളത്തിനടിയിൽ സീറോ വിസിബിലിറ്റിയെന്ന് നാവിക സേന അറിയിച്ചു.

•             കനത്ത മഴ; ഗംഗാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു

അർജുനായുള്ള തെരച്ചിലിനായി ശക്തമായ അടിയൊഴുക്ക് ഗൗനിക്കാതെ മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി പുഴയിൽ ഇറങ്ങി. നദിയിലെ അടിയൊഴുക്ക് മുങ്ങലിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധരടക്കമുളള സംഘം പുഴയിൽ ഇറങ്ങിയത്. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി...

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ...

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ...

നവീൻ ബാബുവിൻ്റെ മരണം; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദൻ

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ...