ഏറ്റുമാനൂർ : നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി പാടശേഖര സമിതിയുടെയും കൃഷി ഉദ്യോഗസ്‌ഥരുടെയും വാക്ക് ഇറങ്ങി തിരിച്ച കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല. വൈക്കം ഉല്ലല സ്വദേശിയും സെൻ്റ് ആൻ്റണീസ് കൺസ്ട്രക്ഷൻ ഉടമയുമായ സി.എം സേവ്യർ ആണ് 2 വർഷമായി താൻ പണിയെടുത്ത കൂലിക്കായി കൃഷി ഓഫിസുകൾ കയറി ഇറങ്ങുന്നത്. 80 ഏക്കറോളം നെല്ല് കൃഷിയുള്ള പാടശേഖരങ്ങളാണ് ചെറുവാണ്ടൂർ പുഞ്ചപാടവും പേരൂർ ചെറുവാണ്ടൂർ-പുഞ്ചപാടവും. 2022 ജനുവരി മാസത്തിൽ പെയ്ത അപ്രതീക്ഷിതമായ മഴയിൽ ഈ പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന അവസ്‌ഥ ഉണ്ടായപ്പോഴാണ് പാടശേഖര സമിതിയും കൃഷി ഇദ്യോഗസ്‌ഥരും കരാറുകാരനായ സേവ്യറിനെ സമീപിച്ചത്. കർഷകരുടെ സങ്കടവും നൂറ് മേനി വിളഞ്ഞു കിടന്ന നെല്ല് ചെടികളും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ സേവ്യർ പണി ഏറ്റെടുക്കുകയായിരുന്നു ചെറുവാണ്ടൂർ തോടിൻ്റെ ആഴവും വീതിയും കൂട്ടി വെള്ളം ഒഴുക്കി വിടുക മാത്രമായിരുന്നു പ്രതിവിധി.
യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തിയാക്കേണ്ടതിനാൽ കൂടുതൽ ആളുകളെ വച്ചാണ് സേവ്യർ പണി പൂർത്തിയാക്കിയത്. ചെറുവാണ്ടൂർ തോട് ആരംഭിക്കുന്ന പാലാ റോഡ് ഭാഗം മുതൽ മീനച്ചിലാർ വരെയുള്ള കിലോമീറ്റർ തോടിൻ്റെ ആവും വീതിയും കൂട്ടിയാണ് വെള്ളപ്പൊക്കം സാധ്യത ഒഴിവാക്കിയത്. ഒന്നര മാസം കൊണ്ടാണ് പണി പൂർത്തീകരിച്ചത് മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയാണു അന്ന് നിർമാണോദ്ഘാടനം നടത്തിയത്. ബാർജ് മണിക്കൂറിനു 1700 രൂപ വാടക ഉറപ്പിച്ചാണ് പണി ആരംഭിച്ചത് ഈ ഇനത്തിൽ മാത്രം ഏഴര ലക്ഷത്തോളം രൂപ സേവ്യറിനു ലഭിക്കാനുണ്ട്.
കൃഷിവകുപ്പാണ് പണം നൽകേണ്ടത് പണി പൂർത്തിയാക്കിയ അന്നു മുതൽ ചെയ്‌ത ജോലിക്കുള്ള കൂലിക്കായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുന്നതാണ് സേവ്യർ ഓരോ കാരണങ്ങൾ പറഞ്ഞ് സേവ്യറിനെ മടക്കി അയയ്ക്കുകയാണ് ഉദ്യോഗസ്‌ഥർ. കൃഷി വകുപ്പിലെ ഇദ്യോഗസ്‌ഥർ തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് പണം അനുവദിക്കാത്തതെന്നാണ് സേവ്യർ പറയുന്നത്. പണം ലഭിക്കാതെ വന്നപ്പോൾ പാടശേഖര സമിതികളും വിഷയത്തിൽ ഇടപെട്ടു. ഇതേ തുടർന്നു പ്രകൃതിക്ഷോഭത്തിൻ്റെ പട്ടികയിൽ പെടുത്തി തുച്ഛമായ തുക അനുവദിക്കാമെന്നാണ് ഇപ്പോൾ ഉദ്യോഗസ്‌ഥർ പറയുന്നത്. എന്നാൽ ഈ തുക കൊണ്ട് ഒന്നും ആവില്ലെന്നും പണിക്കാർക്കും ഡീസലിനും കൊടുത്ത കാശു എങ്കിലും തരാൻ കനിവുണ്ടാകണമെന്നാണ് സേവ്യറിൻ്റെ അപേക്ഷ അന്ന് പല കരാറുകാരും പിൻമാറിയപ്പോൾ കർഷകരെ ക്ഷേിക്കാൻ മുന്നോട്ട് ആളാണ് സേവ്യർ എന്നും അയാൾ ജോലി ചെയ്‌തതിൻ്റെ കൂടി നൽകേണ്ടതാണെന്നും പാടശേഖരസമിതിയും പറയുന്നു.
. പ്രതികരണം-01
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വണ്ടിയുടെ സിസിയും ബാങ്കിലെ കൂടിശികയും മുടങ്ങിയിരിക്കുകയാണ്. ലാഭമെന്നും വേണ്ട. വണ്ടിയുടെ വാടകയെങ്കിലും കിട്ടിയാൽ ആശ്വാസമായിരുന്നു.
സി.എം.സേവ്യർ,
കരാറുകാരൻ
. പ്രതികരണം-02
കൃഷി സംരക്ഷിക്കാൻ അടിയന്തര സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നു ഫണ്ട് അനുവദിക്കാറുണ്ട്. പക്ഷേ അൻപതിനായിരം രൂപ വരെയാണിത്. എന്നാൽ കരാറുകാരൻ വലിയ തുകയ്ക്കുള്ള ജോലികളാണ് ചെയ്‌തത്. വിഷയം കൃഷി വകുപ്പിന്റെ പരിഗണനയിലാണ്.
ഷിജി മാത്യു. ഏറ്റുമാനൂർ, കൃഷി ഓഫിസർ .
പ്രതികരണം – 3
നെല്ല് കൊയ്യാറായ സമയത്തായിരുന്നു മഴ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് തോടിൻ്റെ ആഴവും വീതിയും കുപ്പിയത് നല്ല നീതിയിലാണ് പണികൾ പൂർത്തിയാക്കിയത് ചെയ്‌ത ജോലിയുടെ കൂലി നൽകാൻ ബന്ധപ്പെട്ടർ തയാറാകണം.
സി.സി.മാത്യു
സെക്രട്ടറി, ചെറുവാണ്ടൂർ പുഞ്ചപ്പാടശേഖര നെല്ലുൽപാദക സമിതി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision