പ്രഭാത വാർത്തകൾ  2024 ജൂലൈ 24

Date:

2024 ജൂലൈ 24 ബുധൻ   1199 കർക്കിടകം 9

വാർത്തകൾ

• വിശ്രമവും അനുകമ്പയും, പൊരുത്തമുള്ള രണ്ടു യാഥാർത്ഥ്യങ്ങൾ, പാപ്പാ!  

വത്തിക്കാനിൽ, ഞാറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ നയിക്കുന്ന   പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു ഈ ഞായറാഴ്ചയും. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും അവരുടെ ആനന്ദം പ്രകടിപ്പിച്ചു.

• നമുക്കുവേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്

അനുദിനജീവിതത്തില്‍ തീര്ച്ചപയായും നമുക്കുവേണ്ടത് എന്താണെന്ന് പറയാനാവും, നമുക്ക് വേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്. അതില്‍ തന്നെ അടഞ്ഞ ഒരു ആത്മീയതയല്ല നമുക്കുവേണ്ടത്. ഭൂമിയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അറിയാതെ സ്വര്ഗ്ഗ ത്തിലേക്കു കണ്ണുകളുയര്ത്തു കയും തെരുവിലെ യാഥാര്ത്ഥ്യ ങ്ങള്‍ വിസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ ആരാധന ആഘോഷിക്കുകയും ചെയ്യുന്ന ആത്മീയത! മറിച്ച് മനുഷ്യനായി പിറന്ന ദൈവത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ പരിചയാണ് നമുക്കുവേണ്ടത്. മാനുഷികമായ വിശ്വാസമാണ്, മനുഷ്യാവതാരത്തിലുള്ള വിശ്വാസമാണ്. അതായത് ചരിത്രത്തിലേക്കു പ്രവേശിക്കുകയും നിരവധി ജീവിതങ്ങളെ സ്പര്ശിംക്കുകയും മുറിപ്പെട്ട ഹൃദയങ്ങളെ സുഖപ്പെടുത്തുകയും പ്രത്യാശാകിരണവും പുതിയ ലോകത്തിന്റെ പ്രാരംഭകനുമായി തീരുകയും ചെയ്ത ദൈവത്തിലുള്ള വിശ്വാസത്തിന്റെ പരിചയാണ് നമുക്ക് വേണ്ടത്.

• രക്ഷാപ്രവർത്തനത്തിന് അനുമതിയില്ല

കർണാടകയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവർത്തനം ഇല്ലെന്ന് എസ്പി. സൈന്യവും നേവിയും എൻഡിആർഎഫും മാത്രം തെരച്ചിൽ നടത്തും. രഞ്ജിത് ഇസ്രയേലിന് രക്ഷാപ്രവർത്തനത്തിന് അനുമതിയില്ല. ദുരന്തസ്ഥലത്തേക്ക് പോകാൻ മാധ്യമപ്രവർത്തകർക്കും അനുമതിയില്ല. അർജുന്റെ ബന്ധു ജിതിന് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്.

• കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന്റെ പുതിയ മദർ ജനറല്‍

കൊടുങ്ങല്ലൂർ: ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദർ ജനറലായി കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ നടന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കാര മൗണ്ട് കാർമൽ ഇടവക പരേതരായ വാഴക്കൂട്ടത്തിൽ തോമസ്-അമ്മിണി ദമ്പതികളുടെ മകളാണ്.

• മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് കാരണം നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. മധുര-പരംകുടി ഹൈവേയിൽ ബൈക്കിൽ പോകുകയായിരുന്ന ജി രജിനിയാണ് മരിച്ചത്. അപകടത്തിൽ സഹയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രജനിയുടെ പാന്റിന്റെ കീശയിൽ ഉണ്ടായിരുന്ന ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോൾ വണ്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ രജനിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

• രക്ഷാപ്രവർത്തനത്തിൽ ഊർജിതമാകാൻ നാവികസേന

കർണാടകയിൽ മണ്ണിടിച്ചിലുണ്ടായ സംഭവസ്ഥലത്തേക്ക് നാവികസേനയുടെ സ്കൂബ ടീം. കൂടുതൽ ഡൈവേഴ്സ് ദുരന്ത സ്ഥലത്ത് എത്തും. പുഴയോട് ചേർന്ന സ്ഥലത്ത് റഡാർ പരിശോധന നടക്കുന്നുണ്ട്. സൈന്യവും നേവിയും എൻഡിആർഎഫും മാത്രമാണ് തെരച്ചിൽ നടത്തുന്നത്. കോഴിക്കോട് നിന്നുള്ള രക്ഷാപ്രവർത്തകർക്ക് ദുരന്തസ്ഥലത്ത് നിന്ന് മടങ്ങിപ്പോകാമെന്ന് അധികൃതർ അറിയിച്ചിരുന്നു.

• 6 പേർക്ക് പുതുജീവനേകി ടീച്ചർ യാത്രയായി

കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർഥിനിയിൽ മിടിക്കുന്നു. ഹൃദയവും, വൃക്കകളും കരളും കണ്ണുകളും ഉൾപ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്. കൊല്ലം സ്വദേശിയായ ഡാലിയ ടീച്ചർ തലച്ചോറിലെ രക്തസ്രാവത്താൽ മസ്‌തിഷ്ക മരണത്തെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങളോട് മന്ത്രി വി ശിവൻകുട്ടി ആദരവ് അറിയിച്ചു.

• ബജറ്റ് അവതരണം ആരംഭിച്ചു

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി ബജറ്റിന് അംഗീകാരം നേടിയിരുന്നു. പതിവ് പോലെ ടാബ്ലെറ്റ് ഉപയോഗിച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ചരിത്രം കുറിച്ച് തുടർച്ചയായ ഏഴാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. 6 ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് ആണ് നിർമല സീതാരാമൻ മറികടന്നത്.

• ബജറ്റ് ദിനത്തിൽ വിപണി നേട്ടത്തിൽ

കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്സ് 200 പോയിൻ്റ് ഉയർന്ന് 80,680ലും നിഫ്റ്റി 50 പോയിൻ്റ് ഉയർന്ന് 24,550ലുമാണ് വ്യാപാരം നടക്കുന്നത്. നിലവിൽ അദാനി ഗ്രീൻ എനർജി, അദാനി പവർ, ഐആർഎഫ്സി, ഭാരത് ഇലക്ട്രോണിക്സ്‌സ് എന്നിവയാണ് മികച്ച നേട്ടം കൊയ്യുന്നത്. വേദാന്ത, ഒഎൻജിസി, സൊമാറ്റോ, HDFC ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

• ഇവയാണ് പുതിയ INCOME TAX

സ്ലാബുകൾ

Rs. 0-3 ലക്ഷം- ഇല്ല

3 ലക്ഷം മുതൽ 7 ലക്ഷം വരെ – 5 ശതമാനം

7 ലക്ഷം മുതൽ 10 ലക്ഷം വരെ – 10 ശതമാനം

10 ലക്ഷം മുതൽ 12 ലക്ഷം വരെ – 15 ശതമാനം

12 ലക്ഷം മുതൽ 15 ലക്ഷം വരെ – 20 ശതമാനം

15 ലക്ഷം രൂപയ്ക്ക് മുകളിൽ- 30 ശതമാനം

• ബജറ്റ്: ഇവയുടെ വില കുറയും

►മൊബൈൽ ഫോണിനും ചാർജറിനും വില കുറയും.►മൊബൈൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ► സ്വർണത്തിനും വെള്ളിക്കും വില കുറയും ► ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും ► ക്യാൻസർ രോഗികൾക്കുള്ള 3 മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ക്യാൻസറിനുള്ള 3 മരുന്നുകളുടെ വില കുറയും ► ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കുമെന്നും സൂചനയുണ്ട്.

• അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

കുടുംബങ്ങൾ പ്രേക്ഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം എന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. താമരശ്ശേരി രൂപതയിൽ നിന്നെത്തിയ 30-ഓളം വൈദകർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.

  • മാത്തുക്കുട്ടി ഞായർ കുളത്തിന് സ്വീകരണം നൽകി

കാഞ്ഞിരമറ്റം: അകലക്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരമറ്റം വാർഡ് മെമ്പറും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റം ഗവുമായ മാത്തുക്കുട്ടി ഞായർ കുളത്തിന് കാഞ്ഞിരമറ്റത്ത് പൗര സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

  • നേരനുഭവമൊരുക്കി ചാന്ദ്രദിനാചരണം:

മണിയംകുന്ന്:സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ  ദൃശ്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോക്കറ്റ് മാതൃക, ചാന്ദ്രപരിവേഷണ പേടകം,ഉപഗ്രഹ മാതൃക എന്നിവയുടെ പ്രദർശനം വ്യാഴാഴ്ച സ്കൂൾ ഹാളിൽ നടത്തും. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും.

  • ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു.

മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മിനി സിവിൽ സ്റ്റേഷനായി ഭൂമി കൈമാറിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് കിട്ടിയതിന് പിന്നാലെ നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി നിശ്ചയിച്ചിരുന്ന ഭൂമി കഴിഞ്ഞദിവസം ജെസിബി ഉപയോഗിച്ച്കാട് തെളിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തി മണ്ണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു. എറണാകുളം റീജിയണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിന്റെ നേതൃത്വത്തിലാണ്മണ്ണ് പരിശോധന നടക്കുന്നത്. അതിനുശേഷം സ്ഥലം നിരപ്പാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് മാസത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തി. ഏറ്റുമാനൂരിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാകുന്നത് എന്ന് മന്ത്രി പറഞ്ഞു.

  • ചാന്ദ്രദിനം വർണാഭമാക്കി കടനാട് സെൻ്റ് മാത്യൂസ്

കടനാട് : അസംബ്ലിയിൽ അധ്യാപിക ശ്രീമതി.മരിയ സെബാസ്റ്റ്യൻ കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നല്കി.ചന്ദ്രനെപ്പറ്റി കൂടുതൽ അറിയാൻ അവസരമൊരുക്കിക്കൊണ്ട് കുട്ടികൾക്കായി പതിപ്പു നിർമാണം നടത്തി. പതിപ്പു നിർമാണത്തിൻ്റെ പ്രകാശന കർമം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് നിർവഹിച്ചു. എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾ ചാന്ദ്രദിന പോസ്റ്റർ നിർമിക്കുകയും മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...