ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു.

Date:

മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മിനി സിവിൽ സ്റ്റേഷനായി ഭൂമി കൈമാറിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് കിട്ടിയതിന് പിന്നാലെ നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി നിശ്ചയിച്ചിരുന്ന ഭൂമി കഴിഞ്ഞദിവസം ജെസിബി ഉപയോഗിച്ച്കാട് തെളിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തി മണ്ണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു. എറണാകുളം റീജിയണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിന്റെ നേതൃത്വത്തിലാണ്മണ്ണ് പരിശോധന നടക്കുന്നത്. അതിനുശേഷം സ്ഥലം നിരപ്പാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് മാസത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തി. ഏറ്റുമാനൂരിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാകുന്നത് എന്ന് മന്ത്രി പറഞ്ഞു.

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്സമീപം 70 സെന്റ് ഭൂമിയാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കൈമാറി കിട്ടിയിരിക്കുന്നത്. 7 നിലകളിലായി 50,852 ചതുരശ്ര അടിയില്ലാണ് നിർമ്മാണം. പദ്ധതിക്കായി 36 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളാണ് നിർമ്മാണം. മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നതോടെ ഏറ്റുമാനൂരിലെ പ്രധാന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടയ്ക്ക് കീഴിലാവും. നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകുന്നതിൽ ആഭ്യന്തരവകുപ്പ് തടസവാദം ഉന്നയിച്ചതിന് പിന്നാലെ മന്ത്രി വി എൻ വാസവൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് ഭൂമി കൈമാറി കിട്ടുവാനുള്ള ഉത്തരവ് ലഭ്യമാക്കിയത്. ഒന്നര വർഷമാണ് നിർമ്മാണ കാലാവധിയെങ്കിലും ഒരുവർഷംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു.നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ എൻ വേണുഗോപാൽ, ഏരിയാ സെക്രട്ടറി ബാബു ജോർജ്, ലോക്കൽ സെക്രട്ടറിമാരായ ടി വി ബിജോയി, പി എസ് വിനോദ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി ശ്രീലേഖ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റാണി വിജയലക്ഷ്മി, അസിസ്റ്റന്റ് എൻജിനീയർ രഞ്ജി ബാബു, തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...