ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായിമുഖാമുഖം പരിപാടി സംഘടിപ്പിച്ചു

Date:

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് സി.ബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തേടെയാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...

ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ വയനാടും ചേലക്കരയും

നിശബ്ദ പ്രചാരണവും കഴിഞ്ഞ് വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ...

44 വര്‍ഷങ്ങള്‍ക്ക് ശേഷം പേപ്പൽ ഭവനത്തിന് പുതിയ പ്രഭാഷകന്‍

കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. റോബെർട്ടോ പസോളിനിയെ, പേപ്പൽ ഭവനത്തിന്റെ പുതിയ...