ഭരണങ്ങാനത്ത് പത്തു ദിവസം നീണ്ടുനില്ക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. തിരുനാളിന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്നിഹിതനായിരുന്നു.
കൊടിയേറ്റ് കർമ്മത്തിൽ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാദർ സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര, ചേർപ്പുങ്കൽ ഫൊറോനാപള്ളി വികാരി ഫാ. ജോസഫ് പാനാന്പുഴ, പള്ളി സഹവികാരി ഫാ. ടോം വാഴയിൽ, ഫാ. അബ്രാഹം കണിയാംപടി, ഫാ. ജോർജ് ചീരാംകുഴി, തീർത്ഥാടന കേന്ദ്രം വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.
സഭാ മക്കളെ ഒന്നിപ്പിക്കുന്ന ഒരു ആത്മീയ മന്ത്രമാണ് അൽഫോൻസാമ്മയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഈ കാലഘട്ടത്തിൽ നമുക്ക് സുവിശേഷം തുറക്കാനുള്ള വലിയൊരു താക്കോലും വായിച്ചെടുക്കേണ്ട പുസ്തകവുമായി മാറിയിരിക്കുകയാണ് അൽഫോൻസാമ്മ. ആത്മീയഭക്ഷണത്തിൻറെ നിറവാകുന്ന വിശുദ്ധ കുർബാനയും കുന്പസാരവും സായാഹ്ന പ്രാർത്ഥനയും എല്ലാമുള്ള നമ്മുടെ ജീവിതത്തിന് ഉന്മേഷം പകരുന്ന ആത്മീയ കേന്ദ്രമായി ഭരണങ്ങാനം മാറി.
ആത്മീയതയിൽ കുറവു തോന്നിയാൽ അൽഫോൻസാമ്മയുടെ കബറിടത്തിൽ വന്ന് അല്പ സമയം പ്രാർത്ഥിച്ചാൽ നമുക്ക് ആശ്വാസം ലഭിക്കുമെന്നും ബിഷപ്പ് പറഞ്ഞു. നിലപാടുള്ളവരായിരിക്കണമെന്നും ഓന്തിനെപ്പോലെ നിറം മാറുന്നവരാകരുതെന്നുമാണ് അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നതെന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision