പൈക : സ്കൂൾ വിദ്യാഭ്യാസം ഗുണമേന്മയുള്ളതായി മാറാൻ കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ മാതാപിതാക്കളും പങ്കാളികളാവണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. സ്കൂൾ പഠനം പൂർത്തീകരിക്കുന്ന കുട്ടികൾക്കു പോലും അക്ഷരങ്ങൾ എഴുതാനോ വായിക്കാനോ കഴിയുന്നില്ലെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ടന്നും വിദ്യാഭ്യാസ നയത്തിൽ പറയുന്ന വിധം വിദ്യാഭ്യാസം പാൽപ്പായസം പോലെ മധുരിതമാവണമെങ്കിൽ കേവലം ക്ലാസ്സ് മുറിയിലെ പഠന ക്ലാസ്സിനൊപ്പം അനുബന്ധിത പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാൻ അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സാധിക്കണം. വിവിധ മേഖലകളിലെ വിദഗ്‌ധരുടെ വിഭവശേഷി വിനിയോഗത്തിന് സ്കൂൾ പി.റ്റി. എ കൾ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഉരുളികുന്നം സെന്റ് ജോർജ് യു.പി.സ്കൂളിലെ രക്ഷാകർതൃ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാമപുരം മാർ ആഗസ്തീനോസ് കോളജ് മുൻ അസോസിയേറ്റഡ് പ്രൊഫസറും പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ലിക് റിലേഷൻസ് ഓഫീസറും കൂടിയായ ഡാന്റീസ് കൂനാനിക്കൽ.
സ്കൂൾ മാനേജർ ഫാ.തോമസ് വാലുമ്മേൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സി. ജയിൻമോൾ പുത്തൻ പുര, സിറിൾ സെബാസ്റ്റ്യൻ, അമിതാതമ്പി , പ്രിൻസി അലക്സ് , ക്രിസ്റ്റി മരിയാ ജോർജ് , ഹർഷമോൾ കെ.എ, അമലു സി എബ്രാഹം, ലിയാ എലിസബത്ത് സണ്ണി, ടോണി മോൻ സാബു തുടങ്ങിയവർ പരിപാടിക്കു നേതൃത്വം കൊടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision