രോഗീലേപനം എന്നത് സൗഖ്യം നല്‍കുന്ന കൂദാശയാണ്, വീണ്ടെടുപ്പിന്റെ കൂദാശയാണ്
‘രോഗീലേപനം എന്ന കൂദാശ സ്വീകരിക്കുന്നവര്‍ക്കു കര്‍ത്താവിന്റെ ശക്തി ലഭിക്കട്ടെ. അവരുടെ പ്രിയപ്പെട്ടവര്‍ക്കും മറ്റെല്ലാവര്‍ക്കും കര്‍ത്താവിന്റെ കാരുണ്യവും പ്രത്യാശയും കൂടുതല്‍ പ്രകാശിതമാകട്ടെ,’ ലോകമെങ്ങുമുള്ള ക്രൈസ്തവരോട് മാര്‍പാപ്പ പറഞ്ഞു. രോഗീലേപനം എന്നത് ആസന്നമരണനായിരിക്കുന്ന ഒരു വ്യക്തിക്ക് നല്‍കുന്ന കൂദാശ മാത്രമല്ല. പ്രധാനമായി നാം മനസ്സിലാക്കേണ്ടത് ഈ കൂദാശ ഒരു വ്യക്തിയെ ജീവിതത്തോട് വിടപറയാന്‍ സഹായിക്കുകയല്ല. ആ ചിന്ത നമ്മുടെ പ്രത്യാശ നഷ്ടപ്പെടാനേ ഉപകരിക്കൂ. രോഗീലേപനം എന്നത് സൗഖ്യം നല്‍കുന്ന കൂദാശയാണ്. വീണ്ടെടുപ്പിന്റെ കൂദാശയാണ്. ആത്മാവിനെ സൗഖ്യമാക്കുന്ന കൂദാശയാണ്. ‘ഒരാള്‍ അത്യാസന്നനിലയിലാവുമ്പോള്‍ രോഗീലേപനം നിര്‍ദേശിക്കാറുണ്ട്. അഥവാ, ഒരാള്‍ ഏറെ വയോധികനാവുന്ന ഘട്ടത്തില്‍ ഈ കൂദാശ സ്വീകരിക്കുന്നത് നല്ലതാണ്.’
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision