പാലാ: ജൂലൈ 2 ന് കാസർഗോഡുനിന്ന് ആരംഭിച്ച് ജൂലൈ 18 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്ക് പാലായിൽ നൽകിയ സ്വീകരണം പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പ്രസ്‌ത സമ്മേളന ത്തിൽ ദൈവത്തിൻ്റെ അവകാശമായ ജീവൻ, അതിൽ ഏറ്റവും പ്രധാ നമായ മനുഷ്യജീവൻ, അതിനെ തൊടാൻ, ഹനിക്കാൻ ആർക്കും അവ കാശമില്ലായെന്ന് പിതാവ് ഓർമ്മപ്പെടുത്തി. ഇന്നലെ പാലായിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നൽകിയ സ്വീകരണത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ളാലം സെന്റ് മേരീസ് ഹൈസ്‌കൂളിൽ നടന്ന സ്വീകരണ ചടങ്ങിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്വീകരണം നൽകി.
പാലാ രൂപത ഫാമിലി അപ്പോസ്തലേ റ്റിന്റെ വിവിധ സംഘടനകളായ പ്രോലൈഫ്, പിതൃവേദി, മാതൃവേദി, നവോമി ഫോറം, യുവജനസംഘടനയായ എസ്.എം.വൈ.എം എന്നിവയിലെ പ്രവർത്തകർ റാലിയായി ബിഷ്പ്‌സ് ഹൗസിലേയ്ക്ക് സ്വീക രണം നൽകി. ബിഷ്‌പ്‌സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപത പ്രോലൈഫ് പ്രസിഡൻ്റ് ശ്രീ. മാത്യു എം.കുര്യാക്കോസ് ഏവർക്കും സ്വാഗതം ആശംസിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
സന്ദേശയാത്രയുടെ ജനറൽ കോർഡിനേറ്റർ ശ്രീ. സാബു യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള വിവ രങ്ങൾ നൽകി. പാലാ രൂപത വികാരി ജനറാൾ അച്ചൻമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ ആശംസകൾ നേർന്നു. പാലാ പ്രോലൈഫ് സെക്രട്ടറി ഡോ. ഫെലിക്സ് ജെയിംസ് ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് 5 മണിക്ക് യാത്ര സംഘം ഭരണങ്ങാനം അൽഫോൻസാ ഷൈനിൽ അൽഫോൻസാമ്മയുടെ കബ റിടം സന്ദർശിച്ചു.