മണിയംകുന്ന് സെൻറ് ജോസഫ് യു.പി. സ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെ ഉദ്ഘാടനം നടത്തി

Date:

മണിയംകുന്ന്:-ഈ വർഷത്തെ സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ഉദ്ഘാടനവും, ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസത്ത് ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ നിർവഹിച്ചു.

നഷ്ടമാകുന്ന കാർഷിക സംസ്കാരം പുതു തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചിരിക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടവും,ഭവനങ്ങളിലെ അടുക്കളത്തോട്ടം പദ്ധതിയും ഇതിനോടൊപ്പം ആരംഭിച്ചു.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിലൂടെ വിഷരഹിത ഭഷ്യവിഭവങ്ങൾ നൽകുവാൻ കഴിയുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.മഞ്ജുമോൾ ജോസഫ് പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ. ജോയി ഫിലിപ്പ് പച്ചക്കറി തൈകൾ നട്ടു. മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ. ജോയി വിളക്കുന്നേൽ, ശ്രീ.സി.എം ജോർജ് ചെമ്പകത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...