യേശു നമ്മെ പരീക്ഷണങ്ങളിലും വൈഷമ്യങ്ങളില്‍നിന്നും ഒഴിവാക്കുകയല്ല, മറിച്ച്, അവയെ നേരിടാന്‍ സഹായിക്കുകയാണ്, നമ്മെ ഉപേക്ഷിക്കാതെ. അവിടുന്ന് നമ്മെ ധൈര്യപ്പെടുത്തുന്നു. അങ്ങനെ അവിടുത്തെ സഹായത്തോടെ പരീക്ഷണങ്ങളെ മറികടക്കുമ്പോള്‍, അവിടുത്തോട് ചേര്‍ന്നുനില്‍ക്കാനും, ആ ശക്തിയില്‍ വിശ്വാസമര്‍പ്പിക്കാനും നാം കൂടുതല്‍ പഠിക്കും, അത് നമ്മുടെ കഴിവുകള്‍ക്കും ഏറെ അപ്പുറത്താണ്. ദൈവരാജ്യം സന്നിഹിതമായിരിക്കുന്നുവെന്ന് എല്ലാവരോടും പറയാന്‍തക്കവിധം, അനിശ്ചിതത്വങ്ങളേയും വിസമ്മതങ്ങളേയും അടഞ്ഞിരിക്കലുകളേയും മുന്‍ധാരണകളേയും ധീരതയോടും ഹൃദയമഹത്വത്തോടുംകൂടി മറികടക്കും. ഇങ്ങനെ യേശുവിനെ നമ്മുടെ ഒപ്പം കൂട്ടിയാണ്, എല്ലാ പ്രതിബന്ധങ്ങള്‍ക്കുമപ്പുറം ഒത്തൊരുമിച്ച് വിശ്വാസം വളര്‍ത്താന്‍ നമുക്കാവുക.
നമുക്കു സ്വയം ചോദിച്ചുനോക്കാം: എന്റെ ജീവിതത്തിലെ പരീക്ഷണങ്ങളുടെ സമയങ്ങളില്‍, കര്‍ത്താവിന്റെ സാന്നിധ്യവും സഹായവും അനുഭവവേദ്യമായ നിമിഷങ്ങള്‍ എനിക്കോര്‍മിക്കാന്‍ കഴിയുമോ? നമുക്കിത് ചിന്തിച്ചുനോക്കാം… ഒരു കൊടുങ്കാറ്റ് വരുമ്പോള്‍, ആ കുഴപ്പം നമ്മെ പൂര്‍ണമായി കീഴടക്കുന്നുവോ, അതോ—ഒരുപാട് ആന്തരിക കൊടുങ്കാറ്റുകളുണ്ടാകുമ്പോള്‍—നാം ശാന്തതയും സമാധാനവും കണ്ടെത്താന്‍, പ്രാര്‍ത്ഥനയിലൂടെ നിശബ്ദതയിലൂടെ വചനശ്രവണത്തിലൂടെ ആരാധനയിലൂടെ സഹോദരങ്ങളോടൊപ്പമുള്ള വിശ്വാസം പങ്കുവയ്ക്കലിലൂടെ അവിടുന്നിലേക്ക് ചേര്‍ന്നുനില്‍ക്കുന്നുവോ?
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision