”നിരോധനത്തിലെ നിക്ഷേപം”
മയക്കുമരുന്ന് ദുരുപയോഗവും അതിന്റെ അനധികൃതവ്യാപാരം നടത്തുന്നതിനുമെതിരെയുള്ള ഈ വര്‍ഷത്തെ ലോക ദിനാചരണം ശ്രദ്ധയൂന്നുന്നത്, ”നിരോധനത്തിലെ നിക്ഷേപം”എന്നതില്‍ ആണെന്ന് പരിശുദ്ധ പിതാവ് ബുധനാഴ്ചത്തെ പൊതുദര്‍ശനത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായ.
മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു സാമൂഹികവിപത്താണ്. അതിന് വിധേയനായ വ്യക്തിയുടെ മനുഷ്യാന്തസ് തകരുന്നതോടൊപ്പം, സമൂഹത്തിന്റെ മൊത്തമായ ക്ഷേമത്തേയും അത് നശിപ്പിക്കുന്നു. അനധികൃത മയക്കുമരുന്ന് വ്യാപാരവും അതുണ്ടാക്കുന്ന തിന്മകളും പ്രതിരോധിക്കുന്നതോടൊപ്പം, മയക്കുമരുന്ന് ദുരുപയോഗം തടയാനും അതിന്റെ ഇരകള്‍ക്ക് പിന്തുണയും സഹായവും നല്‍കാനും കൂടുതല്‍ പരിശ്രമങ്ങള്‍ വേണ്ടിയിരിക്കുന്നു. സുവിശേഷത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലഹരിവസ്തുവിന്റെ ദുരുപയോഗത്തിന് അടിമകളായി മാറിയവര്‍ക്ക് സൗഖ്യം ലഭ്യമാക്കാനും അവരെ വീണ്ടെടുക്കാനും ശൃംഖലകളും പദ്ധതികളും കൊണ്ടുവരുന്നവര്‍ക്കും ലഹരി ഉപയോഗ വ്യാപനത്തിനെതിരെ നിയമങ്ങളുണ്ടാക്കാന്‍ പരിശ്രമിക്കുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും മാര്‍പാപ്പ കൃതജ്ഞത രേഖപ്പെടുത്തുകയുണ്ടായി. വ്യക്തികള്‍ എന്നനിലയിലും സഭ എന്നനിലയിലുംനാം പ്രാര്‍ത്ഥന വഴി അവര്‍ക്ക് പിന്തുണ നല്‍കുകയും ആ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision