പാലാ:വിപണി മുന്നിൽ കണ്ടുള്ളതാവണം മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണമെന്നും ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പായ്ക്കിങ്ങ് ഉണ്ടാവണമെന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു
സൂപ്പർ മാർക്കറ്റുകളുടയും ഓൺലൈൻ മാർക്കറ്റിന്റെയും സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടാൻ പായ്ക്കറ്റുകളുടെ ആകർഷകത്വം അനിവാര്യമാണന്നും മന്ത്രി തുടർന്നു പറഞ്ഞു.
സൂപ്പർ മാർക്കറ്റുകളുടയും ഓൺലൈൻ മാർക്കറ്റിന്റെയും സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടാൻ പായ്ക്കറ്റുകളുടെ ആകർഷകത്വം അനിവാര്യമാണന്നും മന്ത്രി തുടർന്നു പറഞ്ഞു
പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുന്ന കാർഷിക മൂല്യവർദ്ധക ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗുണമേന്മയുള്ള പായ്ക്കിങ്ങിന് ആവശ്യമായ സൗജന്യ പരിശീലനത്തിന് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പായ്ക്കിങ്ങുമായി ധാരണാപത്രം ഒപ്പുവെച്ചതായും സംരംഭകർക്ക് സൗജന്യമായി പരിശീലനം സർക്കാർ സന്നദ്ധമാണന്നും മന്ത്രി പറഞ്ഞു.
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂർ മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുന്ന കാർഷിക മൂല്യവർദ്ധക ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ് , ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, കൃഷി വകുപ്പ് അസി.ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് ബാബു കെ ജോർജ്, പി.കെ ഷാജകുമാർ , സിബി .കെ, പ്രമോദ് .സി.എൻ തുടങ്ങിയർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പി.എസ്.ഡബ്ല്യൂ.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, എഫ്.പി.ഒ ഡി വിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, എഫ്.പി.ഒ ഡയറക്ടർമാരായ ജോയി മടിയ്ക്കാങ്കൽ, മെർളി ജയിംസ്, ഷീബാ ബെന്നി, ക്ലാരീസ് ജോർജ് , സൗമ്യാ ജയിംസ്, ജോസ് നെല്ലിയാനി, ജോയി പുളിയ്ക്ക തടത്തിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision