ബാംഗ്ലൂർ: മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയും ‘എഞ്ചിനീയര്‍ ബിഷപ്പ്’ എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയനായിരിന്ന ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടുറയിലെ ഹോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരിന്നു അന്ത്യം.
സംസ്കാരം ജൂലൈ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് തുറയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കും
ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979-2007 കാലയളവില്‍ 28 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയം കളത്തൂര്‍ സ്വദേശിയാണ്. സംസ്കാരം ജൂലൈ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് തുറയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കും. സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ അദ്ദേഹത്തിന് ഉണ്ടായിരിന്ന നേതൃപാടവവും നിർമ്മാണ സംരംഭങ്ങളിലെ വൈദഗ്ദ്ധ്യവും ‘എഞ്ചിനീയര്‍ ബിഷപ്പ്’ എന്ന വിശേഷണം ബിഷപ്പ് ജോർജ് മാമലശ്ശേരിയ്ക്കു ലഭിക്കുന്നതിന് കാരണമായി.
1932 ഏപ്രിൽ 23ന് കോട്ടയം കളത്തൂരിലാണ് ജനനം. മാമലശ്ശേരി കുര്യൻ്റെയും എലിസബത്ത് മാമലശ്ശേരിയുടെയും മൂന്ന് മക്കളിൽ ഇളയ ആളായിരുന്നു ജോര്‍ജ്ജ്. പ്രാഥമിക പഠനത്തിന് ശേഷം മദ്രാസ്-മൈലാപ്പൂർ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ ചേർന്നു. മിഷനറി തീക്ഷ്ണതയാൽ നയിക്കപ്പെട്ട അദ്ദേഹം സെമിനാരി പഠനം പൂര്‍ത്തിയാക്കി 1960 ഏപ്രിൽ 24-ന് തിരുപ്പട്ടം സ്വീകരിച്ചു. മലേറിയയും വന്യജീവികളുടെ ആക്രമണവും മൂലം വല്ലാത്ത പ്രതിസന്ധി നേരിട്ടിരിന്ന ഷില്ലോംഗ്-ഗുവാഹത്തി അതിരൂപതയിലെ ഗാരോ ഹിൽസിലേക്ക് അദ്ദേഹത്തെ സഭ അയച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്