തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് 18 വര്‍ഷം

Date:

രാമപുരം: ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ 18-ാമത് വാർഷിക അനുസ്മ‌രണം ഇന്ന് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ നടക്കും.

2006 ഏപ്രിൽ 30നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോൾതന്നെ കുഞ്ഞച്ചൻ വിശുദ്ധനായി കരുതപ്പെട്ടിരുന്നു

സമാപന ദിവസമായ ഇന്ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയും ലദീഞ്ഞും നേർച്ച വിതരണവും ഉണ്ടായിരിക്കും

അദ്ദേഹത്തിന്റെ ജീവിത ലാളിത്യവും പ്രാർത്ഥനാ ചൈതന്യവും ദിവ്യകാരുണ്യ ഭക്തിയും വിനയപൂർവമുള്ള പെരുമാറ്റവും ഏവരിലും ആദരവും ബഹുമാനവും ഉളവാക്കിയിരുന്നു.

ദളിതരെ സവിശേഷമാംവിധം സ്നേഹിച്ചിരുന്നതു കൊണ്ട് അവർ കുഞ്ഞച്ചനെ ഞങ്ങളുടെ അച്ചൻ എന്ന് വിളിച്ചിരുന്നു. തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാൻ ഭക്തജനങ്ങൾ അനുദിനം രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ കബറിടത്തിങ്കൽ എത്തിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ അനുസ്‌മരണത്തിന് ഒരുക്കമായി 21 മുതൽ 29 വരെ വിശുദ്ധകുർബാനയും നവനാൾ പ്രാർത്ഥനയും നടത്തപ്പെട്ടു. സമാപന ദിവസമായ ഇന്ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയും ലദീഞ്ഞും നേർച്ച വിതരണവും ഉണ്ടായിരിക്കും. തിരുക്കർമങ്ങൾക്ക് മൂഴൂർ സെന്റ്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കാലായിൽ കാർമികത്വം വഹിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സസ്‌പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; നാളെ സത്യപ്രതിജ്ഞയ്ക്ക് സാധ്യത

 മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ നാളെയുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി...

ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ താരലേലലത്തില്‍ വിലയേറിയ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍. 23.75 കോടി മുടക്കി...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം; നിരവധിപ്പേർക്ക് പരിക്ക്

ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു....

യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു

ഉത്ത‍ർ പ്രദേശിലെ സംബലിൽ സംഘ‌ർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു....