കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അനിമേഷൻ വീഡിയോ മത്സരം

Date:

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായ “ചില്ലു” എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയ്യാറാക്കിയ full HD ക്വാളിറ്റിയുള്ള 3D ആനിമേഷൻ വീഡിയോകൾ മത്സരത്തിനായി ക്ഷണിക്കുന്നു. 3D ആനിമേഷൻ വീഡിയോകൾ കുറഞ്ഞത് 30 സെക്കൻഡ് ദൈർഘ്യമുള്ളവയാ യിരിക്കണം. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശങ്ങളായ ഭക്ഷ്യസുരക്ഷ, ആരോഗ്യ ഭക്ഷണം, പ്രകൃതിസംരക്ഷണം, ഉപജീവനം/ തൊഴിൽ എന്നീ ആശയങ്ങൾ ഉൾക്കൊണ്ട് ചില്ലുവിനെ കഥാപാത്രമാക്കി മെച്ചപ്പെട്ട 3D ആനിമേഷൻ വീഡിയോ തയ്യാറാക്കി സമർപ്പിക്കുന്നവരിൽ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മികവുള്ള വീഡിയോകൾക്ക് യഥാക്രമം ഒന്നാം സമ്മാനമായി 50,000/- രൂപ, രണ്ടാം സമ്മാനമായി 30,000/- രൂപ ,മൂന്നാം സമ്മാനമായി 20,000/- രൂപ, പ്രോത്സാഹനസമ്മാനം ആയി 10,000/- രൂപ എന്നീ ക്രമത്തിൽ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. Full HD ക്വാളിറ്റിയിൽ കുറയാതെ അപ്രകാരം തയ്യാറാക്കിയ ആനിമേഷൻ വീഡിയോകൾക്ക് 16MB സൈസ് ആക്കി കംപ്രസ് ചെയ്ത് fiblogo@gmail.com എന്ന e-mail ഐഡിയിൽ പൂർണ്ണ മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തി ജൂൺ 15-നകം അയക്കേണ്ടതാണ്. സമ്മാനാർഹമായ അനിമേഷൻ വീഡിയോകളുടെ full HD version , പെൻഡ്രൈവിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയ്‌ക്ക് കൈമാറേണ്ടതും ആയതിന്റെ പൂർണ സംപ്രേഷണാവകാശം കൃഷിവകുപ്പിൽ നിഷിപ്തമായിരിക്കുന്നതു മാണ്. വിശദവിവരങ്ങൾക്ക് 0471- 2318186 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ

ഫാം ഇൻഫർമേഷൻ ബ്യൂറോ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...