ഒരൊറ്റ കൂട്ടായ്മയായിരുന്ന മാർതോമാനസ്രാണിസഭ ചരിത്രത്തിൻ്റെ ദുർഘടസന്ധികളിൽപ്പെട്ട് 1653 മുതൽ പലസഭകളായി മാറിയെങ്കിലും ഐക്യത്തിലും സ്നേഹത്തിലും സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ ഈ സഭകൾക്കു കടമയുണ്ടെന്നും ഇതു സുറിയാനിസഭകളെയെല്ലാം സുവിശേഷ സാക്ഷ്യത്തിൻ്റെ സഹകാരികളായി മാറ്റുന്നുവെന്നും സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നമ്മുടെ സഭകൾ കൾട്ടിക് സഭകളോ മെയ്ൻ്റനെൻസ് സഭകളോ ആകാതെ സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന സഭകളായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമിപ്പിച്ചു.
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ അനുസ്മരണമായ ദുക്റാനതിരുനാളിനോടനുബന്ധിച്ചു സീറോമലബാർ എക്യുമെനിക്കൽ കമ്മിഷൻ്റെയും ചങ്ങനാശ്ശേരി അതിരൂപതാ എക്യുമെനിക്കൽ ഡിപ്പാർട്ടുമെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ജൂലൈ 1 തിങ്കളാഴ്ച കോട്ടയം ലൂർദ് ഫൊറോനാപ്പളളിയിൽ നടത്തപ്പെട്ട മാർ തോമൻപൈതൃകസഭകളുടെ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision