.തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ്, പാലക്കാട് ഷോര്‍ണൂര്‍ സ്വദേശിനി ബേബി എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വീട്ടുകാര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയം വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ്, പാലക്കാട് ഷോര്‍ണൂര്‍ സ്വദേശിനി ബേബി എന്നിവരെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പുന്നത്തുറ വെസ്റ്റ് കറ്റോട് ഭാഗം ദേവഗംഗ യില്‍ ഭദ്രന്‍പിള്ളയുടെ വീട്ടില്‍ ജൂണ്‍ മാസം 10നാണ് മോഷണം നടന്നത്. 20 പവനോളം സ്വര്‍ണ്ണവും 5000 രൂപയുമാണ് കവര്‍ന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. രാജേഷ് ഒറ്റയ്ക്കാണ് മോഷണം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം ഇയാള്‍ കൂടെ താമസിച്ചിരുന്ന ബേബിയെ ഏല്‍പ്പിക്കുകയും ഇവര്‍ ഇതില്‍ നിന്നും മോതിരം സ്വര്‍ണക്കടയില്‍ വില്‍ക്കുകയുമായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഇവരുടെ വീട്ടില്‍ സൂക്ഷിച്ചതും കടയില്‍ വിറ്റതുമായ സ്വര്‍ണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കോട്ടയം ഡിവൈഎസ്പി എം.മുരളി, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷോജോ വര്‍ഗീസ്, എസ്.ഐ മാരായ സൈജു കെ, മനോജ്കുമാര്‍.ബി, സി.പി.ഓ മാരായ മനോജ് കെ.പി, സെയ്ഫുദ്ദീന്‍, അനീഷ്, ഫ്രാജിന്‍ ദാസ്, രതീഷ്.ആര്‍, സുനില്‍ കുര്യന്‍, സാബു, വിനു കെ.ആര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ാജേഷ് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളായി പതിനെട്ടോളം കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയുംറിമാന്‍ഡ്ചെയ്തു.